ഓഡിറ്റോറിയങ്ങളിൽ നിന്നുള്ള വിവാഹങ്ങൾ പഴങ്കഥയാകുന്നു; ഇനി ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗിന്റെ കാലം; കൃത്യമായ പ്ലാനിം​ഗുണ്ടായാൽ കല്യാണം സ്വപ്നതുല്യമാക്കാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

ഓഡിറ്റോറിയങ്ങളിൽ നിന്നുള്ള വിവാഹങ്ങൾ പഴങ്കഥയാകുന്നു; ഇനി ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗിന്റെ കാലം; കൃത്യമായ പ്ലാനിം​ഗുണ്ടായാൽ കല്യാണം സ്വപ്നതുല്യമാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2025, 03:25 pm IST
Facebook
Twitter
WhatsAppTelegram

ആയിരങ്ങളെ ക്ഷണിച്ചു കൊണ്ട് ഓഡിറ്റോറിയങ്ങളിൽ നിന്നുള്ള വിവാഹങ്ങൾ പഴങ്കഥയായി കൊണ്ടിരിക്കുകയാണ്. പകരം ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗിന് പ്രാധാന്യം ഏറിവരികയാണ്. മുൻപ് വിദേശരാജ്യങ്ങളിൽ മാത്രം നടന്നിരുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗ് ഇന്ന് കൊച്ചു കേരളത്തിലും സാധാരണമാണ്. എന്താണ് ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗ് എന്ന് മനസ്സിലാക്കാം….

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗ് എന്നാൽ ഒരു പ്രത്യേക സ്ഥലത്ത് നടത്തുന്ന വിവാഹമാണ്. വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് അതിഥികളോടൊപ്പം യാത്ര ചെയ്ത് അവിടെ വെച്ച് വിവാഹം നടത്തുന്നു.

അത് ശാന്തമായ ബീച്ചുകൾ മുതൽ മനോഹരമായ കുന്നിൻ മുകളിലുള്ള സ്ഥലങ്ങൾ വരെയാകാം. അത് കേരളത്തിൽ തന്നെയാകാം, രാജസ്ഥാനിലെ കൊട്ടാരങ്ങളിലോ ഗോവയിലെ ബീച്ചിലോ ഡാർജിലിങ്ങിലെ മഞ്ഞണിഞ്ഞ മലനിരകളുടെ പശ്ചാത്തലത്തിലോ ആകാം.  കടൽ കടന്നു പോകാൻ സാധിക്കുന്നവർക്ക് സ്വിറ്റ്‌സർലൻഡിലോ ഓസ്ട്രിയയിലോ ലണ്ടനിലോ ആകാം. വിരാട് കോലിയും അനുഷ്‌ക ശർമയും ഇറ്റലിയിലെ ടസ്‌കനിയിൽവെച്ചു വിവാഹിതരായതാണ് ഇന്ത്യൻ മീഡിയ ഏറ്റവും ആഘോഷിച്ച ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗ്.

കേരളത്തിലും ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗിനായി പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലും നിരവധി ഇടങ്ങൾ സജ്ജികരിച്ചിട്ടുണ്ട്. ശംഖുമുഖം, കുമരകം, ആലപ്പുഴ, കൊച്ചി പോലുള്ളവ ഉദാഹരണമാണ്. കൃത്യമായ ബജറ്റ് പ്ലാനിങ്ങും മികച്ച  ഐഡിയയുമുണ്ടെങ്കിൽ ആർക്കും മനോഹരമായ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് പ്ലാൻ ചെയ്യാം. പാസ്‌പോർട്ട്, ഭാഷ, കാലാവസ്ഥ, താമസം, ഭക്ഷണം, യാത്രാസൗകര്യങ്ങൾ, പ്രാദേശികമായ പ്രത്യേകതകൾ എന്നിവ കൃത്യമായി അറിഞ്ഞുവെക്കണം.

ആദ്യം അതിഥികളുടെ കാര്യത്തിൽ കൃത്യമായ ധാരണയുണ്ടാക്കണം. വേണ്ടപ്പെട്ടവർക്കുകൂടി എത്തിച്ചേരാനാകുന്ന സ്ഥലമായിരിക്കണമത്. അതിഥികളുടെ ആരോഗ്യ സ്ഥിതി കൂടി പരിഗണിച്ച് വേണം ഹിൽസ്റ്റേഷൻ വേണോ അതോ ബിച്ച് വേണോ എന്ന് ഉറപ്പിക്കാൻ. കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധവേണം. ഡെസ്റ്റിനേഷനെ കുറിച്ച് ഏകദേശ ധാരണ അതിഥികൾക്കും നൽകണം.

വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും സ്വന്തം നാട്ടിൽ നിന്നും തയ്യാറാക്കുന്നതാകും നല്ലത്. സ്ഥലത്തിന്റെ വെബ്സൈറ്റിൽ കാണുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ അതിമനോഹരമായിരിക്കും. അതുമാത്രം വെച്ച് സ്ഥലങ്ങളെപ്പറ്റി നിഗമനത്തിലെത്തരുത്. സാധ്യമാണെങ്കിൽ ലൊക്കേഷൻ വിവാഹത്തിന് മുൻപ് വധുവും വരനും നേരിട്ട് കാണണം.

മതപരമായ വിവാഹമാണെങ്കിൽ അതിന് അനുവാദമുള്ള സ്ഥലമാണോ എന്ന് മുൻകൂട്ടി ഉറപ്പാക്കണം. എന്നാൽ കല്യാണം നിയമപരമാകണമെങ്കിൽ രജിസ്റ്റർ ചെയ്യണം. മറ്റ് പ്രദേശങ്ങളിൽ നൂലാമാലകൾ കൂടും. അതിനാൽ നിയമപരമായ വിവാഹം നാട്ടിൽവെച്ച് നടത്തുന്നതാണ് ഉചിതം.

Tags: Matrimonywedding
Share
Tweet
SendShare

More News from this section

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

More Matrimony News

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies