വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2026, 09:14 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിമർശനവുമായി ആക്ടിവിസ്റ്റ് മുഹമ്മദ് ഫൈസ് ഖാൻ. ഇന്ത്യയെ ബംഗ്ലാദേശോ പാകിസ്ഥാനോ ആക്കാമെന്ന തരത്തിലുള്ള പ്രസ്താവനകളും അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റുമെന്ന ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെതായി പ്രചരിക്കുന്ന പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു ഫൈസ് ഖാൻ. ജനപിന്തുണ നേടേണ്ടത് തിരഞ്ഞെടുപ്പുകളിലൂടെയാണെന്നും കലാപങ്ങളും ഭീഷണികളും തെരുവ് പ്രക്ഷോഭങ്ങളും ഉപയോഗിച്ച് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ ഇന്ത്യയിലെ ഒരു മുസ്ലിമാണ്. ന്യൂനപക്ഷങ്ങളെ മുന്നിൽനിർത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കുകയാണ് ചില പ്രതിപക്ഷ പാർട്ടികൾ. ഇന്ത്യ ഇന്ത്യയായി തന്നെ തുടരണം. ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല,” അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയ ഫൈസ് ഖാൻ, ഇന്ത്യയുടെ മതസൗഹാർദവും വൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉന്നയിച്ചു. ദീപു ചന്ദ്ര ദാസിന്റെ കൊലപാതകവും മതപരമായ ആചാരങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുണ്ടാകുന്ന നിയന്ത്രണങ്ങളുമെല്ലാം പരാമർശിച്ച അദ്ദേഹം, ഇത്തരം സാഹചര്യങ്ങൾ ഇന്ത്യയിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.

“ഇന്ത്യയെ ബംഗ്ലാദേശാക്കണമെന്നാണോ നിങ്ങൾ പറയുന്നത്? ഇവിടെ ഹിന്ദുക്കളെ ജീവനോടെ കത്തിക്കണമെന്നാണോ? ഞാൻ ഒരു മുസ്ലിമാണ്. ഒരിക്കലും അങ്ങനെ ആഗ്രഹിക്കില്ല. ഇന്ത്യയിലെ ക്ഷേത്രങ്ങൾ തകർക്കണമെന്നാണോ നിങ്ങൾ പറയുന്നത്? ഇന്ത്യയുടെ പരമാധികാരത്തിൽ കൈകടത്തുന്നത് അംഗീകരിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജനങ്ങളുടെ വോട്ട് നേടി അധികാരത്തിലെത്താനാണ് രാഷ്‌ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടതെന്നും ഫൈസ് ഖാൻ പറഞ്ഞു. കലാപങ്ങളും അധിക്ഷേപങ്ങളും ഭീഷണികളും ഉയർത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: Abhijeet DipkeMohammad Faiz KhanIndia will not become Bangladesh or PakistanCJP Lehra Do Tiranga rallyNeha Bora AISA
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies