പാലക്കാട്: തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു. പാലക്കാട് പടലിക്കാട് സ്വദേശി ശിവന്‍(40) ആണ് തൂങ്ങിമരിച്ചത്. മരുതോട് പഞ്ചായത്തിലെ പടലിക്കാട് വാര്‍ഡില്‍ തെരഞ്ഞെടുപ്പിനായി കെട്ടിയ ഓഫീസിലാണ് തൂങ്ങിമരിച്ചത്.
ഞയാറാഴ്ച രാവിലെ ചായകുടിച്ചതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ശിവന്‍. പിന്നീട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ശിവനും സഹോദരങ്ങളും അമ്മയുമാണ് വീട്ടിലുളളത്. ഇയാള്‍ അവിവാഹിതനാണ്.
മലമ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















