കൊച്ചി : അധ്യാപകന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങി NIA . ഒളിവിൽ കഴിയാൻ സഹായിച്ചത് PFI നേതാക്കൾ എന്ന് സവാദ് മൊഴി നൽകിയിരുന്നു. 2010ൽ നടന്ന വധശ്രമക്കേസിൽ 2024ലാണ് ഒന്നാം പ്രതി സവാദ് പിടിയിലായത്.
ഡിണ്ടിഗൽ, ചെന്നൈ, കണ്ണൂർ എന്നിവിടങ്ങളിലാണ് സവാദ് ഒളിവിൽ കഴിഞ്ഞത്. ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക് കൈവെട്ട് കേസിന്റെ ഗൂഡലോചനയിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും NIA പറയുന്നു. 14 വർഷമാണ് സവാദ് ഒളിവിൽ കഴിഞ്ഞത്.
ആധ്യാപകനെ ആക്രമിച്ച കേസിൽ സംഘത്തിലുളളവരും ഗൂഡാലോചന നടത്തിയവരുമായ 19 പേരെ നേരത്തെ കൊച്ചി എൻ ഐ എ കോടതി ശിക്ഷിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട് ഭീകരനായിരുന്ന സവാദാണ് പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയത്. തൊടുപുഴ ന്യൂമാൻ കോളേജിലെ ചോദ്യപേപ്പർ വിവാദത്തിന്‍റെ തുടർച്ചയായിരുന്നു ആക്രമണം.















