സ്വർണവില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ വിവാഹ വിപണിയിൽ ലൈറ്റ് വെയിറ്റ് ട്രെൻഡ്. മുൻപ് 50 പവൻ വാങ്ങുന്ന പണമുണ്ടെങ്കിൽ ഇന്ന് വാങ്ങാൻ സാധിക്കുന്നത് അഞ്ചോ പത്തോ പവനാണ്. ഇതോടെയാണ് കാണാൻ പൊലിമയുളള ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ രംഗപ്രവേശം ചെയ്ത്.
വളകളും മോതിരങ്ങളും മുതൽ മുല്ല മൊട്ടു മാല, മാങ്ങ മാല, ലക്ഷ്മി മാല, പാലക്ക മാല, നാഗപാദ താലി, പതക്കം, ഇളക്കത്താലി വരെയുള്ള പരമ്പരാഗത കേരളീയ വിവാഹ ആഭരണങ്ങൾ വരെ ജ്വല്ലറിയിൽ ലൈറ്റ് വെയ്റ്റിൽ ലഭ്യമാണ്.

കൂടാതെ പരമ്പരാഗത ശൈലിയിലുള്ള വിവാഹ ആഭരണങ്ങൾ അതുപോലെ തിരിച്ച് നൽതി മോഡൺ ലുക്കിന് ചേരുന്ന ആഭരണങ്ങൾ മാറ്റിയെടുക്കുന്നതും ഇന്ന് സാധാരണമാണ്. മിക്ക ജ്വല്ലറികളും ഇതിനുള്ള സേവനം നൽകുന്നുമുണ്ട്. പ്രത്യേകിച്ച് മുൻകൂട്ടി സ്വർണം ബുക്ക് ചെയ്യുന്നവർക്ക്.
അതുപോലെ 22 കാരറ്റിന് പകരം 18 കാരറ്റ് സ്വർണവും വളരെ വേഗത്തിലാണ് പ്രചാരം നേടിയത്. പുതു തലമുറയുടെ മാറുന്ന അഭിരുചികൾക്കിണങ്ങുന്ന തരത്തിൽ എത്ര നേർത്ത ആഭരണങ്ങളും പൊട്ടിപ്പോകാതെ നിർമിക്കാൻ 18 കാരറ്റ് സ്വർണം ഉപയോഗിക്കുന്നതു വഴി സാധിക്കും. നിലവിൽ മിക്ക ഡയമണ്ട് ആഭരണങ്ങളും 18 കാരറ്റിലാണ് ഒരുക്കുന്നത്.

1. ധരിക്കാൻ എളുപ്പമാണ്
ഒന്നാമതായി, ഭാരം കുറഞ്ഞ ആഭരണങ്ങളുടെ ഏറ്റവും വലിയ നേട്ടം അത് എളുപ്പത്തിൽ ധരിക്കാൻ കഴിയും എന്നതാണ്.
2. സമകാലിക- പരമ്പരാഗത ശൈലി
പരമ്പരാഗത ഇന്ത്യൻ ആഭരണ ശൈലിയെ ആധുനിക സ്ത്രീകളുടെ ആവശ്യങ്ങളുമായി ഇണക്കി കൊണ്ടാണ് ലൈറ്റ് വൈറ്റ് ആഭരണങ്ങൾ വിപണിയിലെത്തിയിരിക്കുന്നത്.
3. യുവതലമുറയ്‌ക്ക് അനുയോജ്യം
മിനിമലിസ്റ്റ് ഡിസൈനുകളുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഇന്ന് കൂടുതലും യുവജനങ്ങളുടെ ഫേവറിറ്റ്. വിവാഹശേഷം ദൈനംദിന ജീവിതത്തിൽ ധരിക്കാൻ കഴിയുന്ന ആഭരണങ്ങളും പെൺകുട്ടികൾ വിവാഹ പർച്ചേസിൽ ഉൾപ്പെടുത്താറുണ്ട്.
4. വൈവിധ്യമാർന്ന ഡിസൈനുകൾ
പരമ്പരാഗത ഡിസൈനിലുള്ള വിവാഹ ആഭരണങ്ങളും വളരെ കുറഞ്ഞ ഭാരത്തിൽ ഇപ്പോൾ ലഭ്യമാണ്. മുൻപ് ഇരുപതും മുപ്പതും പവനായിരുന്നു ഇടത്തരക്കാരുടെ വിവാഹ സൈറ്റ്. ഇന്ന് അഞ്ച് പവനിൽ അടക്കം മൂന്ന് മാലകളടങ്ങിയ സെറ്റ് ലഭ്യമാണ്















