വനം വകുപ്പ് ഓഫിസിന്റെ 30 മീറ്റർ അടുത്തു വെച്ച് കാട്ടാനയാക്രമണത്തിൽ നാട്ടുകാരൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച ഏഴ് ജനപ്രതിനിധികൾക്കും കണ്ടാലറിയുന്ന 25 പേർക്കുമെതിരെ കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനം വകുപ്പ് ഓഫിസിന്റെ 30 മീറ്റർ അടുത്തു വെച്ച് കാട്ടാനയാക്രമണത്തിൽ നാട്ടുകാരൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച ഏഴ് ജനപ്രതിനിധികൾക്കും കണ്ടാലറിയുന്ന 25 പേർക്കുമെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2025, 11:28 am IST
FacebookTwitterWhatsAppTelegram

തൃശൂർ:കാട്ടാനയാക്രമണത്തിൽ പ്രതിഷേധിച്ച ഏഴ് ജനപ്രതിനിധികൾക്കും കണ്ടാലറിയുന്ന 25 പേർക്കുമെതിരെ കേസെടുത്തു.
ചായ്പൻകുഴി സ്വദേശി തെക്കൂടൻ സുബ്രനെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ചായ്‌പൻകുഴി വനംവകുപ്പ് ഓഫിസിൽ നടത്തിയ പ്രതിഷേധമാണ് കേസിനാധാരം. സുബ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം ചായ്‌പൻകുഴി വനംവകുപ്പ് ഓഫിസിൽ നടത്തിയ സമരത്തിൽ ഓഫിസിന്റെ ജനൽച്ചില്ലുകളും വാഹനത്തിന്റെ ചില്ലും തകർന്നിരുന്നു. രാവിലെ 9 മുതൽ ആരംഭിച്ച പ്രതിഷേധം നാല് മണിക്കൂർ നീണ്ടു. സംഭവത്തിൽ പ്രതിഷേധിച്ച് സമീപപ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയവും കടകളും അടച്ചിട്ടു.

തുടർന്ന് ആർഡിഒ പി.എം.ഷിബു, ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, മറ്റു ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി.തുടർന്ന് ഉപാധികളോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

ഈ മാസം എട്ടിന് രാവിലെ ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഏഴ് ജനപ്രതിനിധികൾക്കും കണ്ടാലറിയുന്ന 25 പേർക്കെതിരെയുമാണ് വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ജെയിംസ്, മുൻ പ്രസിഡന്റ് റിജു മാവേലി തുടങ്ങിയ അഞ്ച് ജനപ്രതിനിധികളടക്കം 30ലധികം പേരാണ് പ്രതി പട്ടികയിൽ ഉള്ളത്.

അതിരപ്പിള്ളി പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന കോടശേരി–പരിയാരം പഞ്ചായത്തുകളിൽ കാട്ടാനകൾ എത്തുന്നത് ചാലക്കുടിപ്പുഴ കടന്നാണ് ഇങ്ങിനെ ആന വരുന്നത് തടയുന്നതിനായി പുഴത്തീരത്ത് സ്ഥാപിക്കുന്ന സോളർ സംരക്ഷണവേലിയുടെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.

സംഭവ ദിവസം രാവിലെ 5 മണിയോടെ ആന ഇറങ്ങിയ വിവരം ചായ്പൻകുഴി വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചെങ്കിലും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയില്ല. ചായ്പൻകുഴി വനം വകുപ്പ് ഓഫിസിന്റെ 30 മീറ്റർ അടുത്താണ് സുബ്രൻആക്രമിക്കപ്പെട്ടത്.

പക്ഷേ ഈ പ്രദേശം പരിയാരം റേ‍ഞ്ചിന് കീഴിലുള്ള കൊന്നക്കുഴി സ്റ്റേഷന്റെ പരിധിയിലാണ്. ചായ്പൻകുഴി മേഖലയിൽ കാട്ടാന ഇറങ്ങിയാൽ കിലോമീറ്ററുകൾ അകലെയുള്ള കൊന്നക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയാണ് കാട്ടാനകളെ തുരത്തുന്നത്. സ്റ്റേഷനുകളുടെ അതിർത്തി പുനർനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വനം മന്ത്രിക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.

Tags: wild elephant attack
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies