തൃശ്ശൂർ: മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹം പൊതിഞ്ഞുകെട്ടാൻ മത സംഘടനയ്‌ക്ക് നൽകിയ അനുമതി റദ്ദാക്കി. സുന്നി യുവജന സംഘടനയായ എസ് വൈ എസിന് നൽകിയ അനുമതിയാണ് പിൻവലിച്ചത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ കെട്ടുന്നതിനുള്ള അനുമതി എസ് വൈ എസിന് കൈമാറിയത് വലിയ വിവാദമായിരുന്നു. സ്വാന്തനം സംഘടനയുടെ പേരിലാണ് എസ് വൈ എസിലേക്ക് ഇതെത്തിയത്. മെഡിക്കൽ കോളജ് അധികൃതരുടെ നടപടി ചട്ട വിരുദ്ധമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ 24 മണിക്കൂറും എസ് വൈ എസിന്റെ ആബുലൻസ് ഇടാനുള്ള കുറുക്കുവഴിയാണിതെന്നും ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ ബിജെപിയും ഹിന്ദു സംഘടനകളും ഇടപെട്ടതോടെയാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അനുമതി റദ്ദാക്കിയത്.















