ഐശ്വര്യത്തിന്റെ പ്രതീകമായി: പയ്യന്നൂർ പവിത്ര മോതിരം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐശ്വര്യത്തിന്റെ പ്രതീകമായി: പയ്യന്നൂർ പവിത്ര മോതിരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2026, 11:19 pm IST
Facebook
Twitter
WhatsAppTelegram

ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് പയ്യന്നൂർ പവിത്രമോതിരം ധരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഗ്രാമത്തിലെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് പവിത്ര മോതിരത്തിന്റെ ഉദ്ഭവം.പവിത്രം എന്ന് പറഞ്ഞാൽ വിശുദ്ധമായത് എന്നാണർഥമാക്കുന്നത്. ദർഭ കൊണ്ടു പവിത്രക്കെട്ടുണ്ടാക്കി വലതുകയ്യിലെ മോതിരവിരലിൽ ഇട്ടാണ് ബ്രാഹ്മണർ പൂജ നടത്തുന്നത്. ദർഭയുടെ അർഥം ശുദ്ധീകരിക്കുന്നത് എന്നാണ്. ആദ്യം അവനവനെ തന്നെ ശുദ്ധീകരിച്ചു വേണം പൂജാദി കർമങ്ങൾ ചെയ്യാൻ എന്നു പറയുന്നു.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി അനുഗ്രഹത്തോടു മാത്രമേ പവിത്രമോതിരം വിരലിലണിയാവൂ എന്നതാണ് പവിത്രമോതിരത്തിന്റെ പവിത്രത. സുബ്രഹ്മണ്യ സ്വാമിയുടെ മുൻപിൽ പൂജിച്ചതിനു ശേഷം തരുന്ന പവിത്ര മോതിരം വിശ്വാസത്തോടെയും ഭക്തിയോടെയും ധരിക്കുന്നവർക്ക് അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുന്നു.

വലതുകയ്യിലെ മോതിര വിരലിലാണ് പവിത്ര മോതിരം അണിയുന്നത്. സ്ത്രീകൾക്ക് വളയിലും പുരുഷന്മാർക്ക് മോതിരത്തിലുമാണ് സാധാരണയായി പവിത്രക്കെട്ട് ഉണ്ടാക്കുന്നത്. പൂജകൾ, ഹോമങ്ങൾ, പിതൃതർപ്പണം എന്നിവ ചെയ്യുമ്പോൾ പവിത്രമോതിരം ധരിച്ചുകൊണ്ടാണെങ്കിൽ സർവപാപങ്ങളും നശിച്ചുപോകും. ബ്രഹ്മഹത്യാപാപം നശിക്കാനും ഈ മോതിരം കാരണമാകുന്നു.

പവിത്രമോതിരത്തിലെ പവിത്രക്കെട്ടിനു മുകളിൽ സൂക്ഷിച്ചിരിക്കുന്ന മൂന്നു മുത്തുകൾ ത്രിമൂർത്തികളും പവിത്രക്കെട്ടിനിരുവശമുള്ള ഏഴു മുത്തുകൾ സപ്തർഷികളും ആണെന്നാണ് വിശ്വാസം.പവിത്രമോതിരത്തിലെ മൂന്നു വരകൾ മനുഷ്യ ശരീരത്തിലെ മൂന്നു നാഡികളെയാണ് സൂചിപ്പിക്കുന്നത്. ഈ മൂന്നു വരകൾ ചേർന്നു മധ്യഭാഗത്തായി ഒരു കെട്ടായി മാറുന്നു. കുണ്ഡലിയെന്ന സൂക്ഷ്‌മമായ സൃഷ്ട ശക്തിയെ ഉണർത്തി വിടാനുള്ള യോഗ വിദ്യാപരമായ കെട്ടുകളാണ് ഈ പവിത്രമോതിരത്തിൽ ഉള്ളത്.

മോതിരം അണിയുന്ന ആളുടെ പേരും നക്ഷത്രവും മോതിരവിരലിന്റെ അളവും നോക്കിയാണ് പവിത്രമോതിരം പണിയുന്നത്. അതിനുശേഷം പേരും നാളും പറഞ്ഞു പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പവിത്ര പൂജ നടത്തി മോതിരം പണിയുന്നതിന്റെ കൂലിയിൽ ഒരു ഭാഗം സുബ്രഹ്മണ്യ സ്വാമിക്കു സമർപ്പിക്കുന്നു. ഇങ്ങനെയാണ് മോതിരത്തിനു ദൈവികത ഉണ്ടാകുന്നത്.

Tags: പയ്യന്നൂർ പവിത്രമോതിരംSUB
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies