ന്യൂഡൽഹി: 2020ലെ ഡൽഹി ഹിന്ദുവിരുദ്ധ കലാപത്തിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി വിലയിരുത്തി. കഴിഞ്ഞദിവസം പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിർണായക നിരീക്ഷണം.
ഉമർ ഖാലിദും ഷർജിൽ ഇമാമും ജെഎൻയുവിന്റെ മതേതര സ്വഭാവവും നശിപ്പിച്ചു. ഇവർ മുസ്ലിം സ്റ്റുഡൻസ് ഓഫ് ജെഎൻയു എന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി. ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളെയും ഇവർ തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചു. പ്രതിഷേധങ്ങളെ ഇവർ കലാപങ്ങളാക്കാൻ ആയിരുന്നു ശ്രമിച്ചത്. അമുസ്ലിങ്ങളെയും പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ബംഗ്ലാദേശിലും നേപ്പാളിലും ഉണ്ടായത് പോലെയുള്ള ഭരണമാറ്റമാണ് അവർ ആഗ്രഹിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
ഷർജിൽ ഇമാമിന്റെ ചാറ്റുകളാണ് കലാപത്തിന്റെ ആദ്യഘട്ടത്തിൽ നിർണായകമായത് . 2020 ജനുവരിയിൽ ഗുൽഫിഷ ഫാത്തിമ, നടാഷ നാർവാൾ, ദേവാംഗന കലീത്ത തുടങ്ങിയവരും ആയി ഉമർ ഖാലിദ് ഡൽഹിയിൽ രഹസ്യ യോഗം നടത്തിയിരുന്നു.പ്രദേശത്തുള്ള സ്ത്രീകളോട് കത്തികളും കുപ്പികളും ആസിഡുകളും കല്ലുകളും മുളകുപൊടികളുമായി കലാപത്തിന് വരാൻ ഇവർ പറഞ്ഞു.
സമാധാനപരമായി നടന്ന കുത്തിയിരിപ്പ് സമരത്തെ ആക്രമ സ്വഭാവത്തിൽ എത്തിച്ചത് പിന്നിൽ ഗുൽഫിഷാ ഫാത്തിമയാണെന്നും പ്രൊസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിലെ മറ്റു പ്രതികളായ ഗുൽഫിഷ് ഫാത്തിമ, മീരാൻ ഹൈദ,ർ ഷിഫാ ഉമർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ശബാദ് അഹമ്മദ് എന്നിവർക്ക് ജാമ്യം നൽകിയത് കുറ്റകൃത്യത്തിന് ഗൗരവം കുറയ്‌ക്കുന്നില്ലെന്നും കോടതി പറഞ്ഞു















