പ്രധാനമന്ത്രിക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ശിവകാർത്തികേയൻ; തിരുവാസകം ആലപിച്ച് ജിവി പ്രകാശ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ശിവകാർത്തികേയൻ; തിരുവാസകം ആലപിച്ച് ജിവി പ്രകാശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2026, 04:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : തമിഴ് ചിത്രം പരാശക്തിയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ഈ വർഷത്തെ പൊങ്കൽ ആഘോഷം കൂടുതൽ സ്പെഷ്യലാക്കി. അവർ ഡൽഹിയിലേക്ക് പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് പൊങ്കൽ ആഘോഷിച്ചത്. ചിത്രത്തിലെ പ്രധാന നടൻ ശിവകാർത്തികേയൻ, രവി മോഹൻ, ദേശീയ അവാർഡ് ജേതാവായ സംഗീതസംവിധായകൻ ജിവി പ്രകാശ് എന്നിവരുൾപ്പെടെയുള്ളവർ പൊങ്കൽ ഉത്സവത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

പരാശക്തിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ നടന്‍ ശിവകാര്‍ത്തികേയന്‍ ഉൾപ്പെട്ട സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് ചർച്ചയായിട്ടുണ്ട് . ദല്‍ഹിയില്‍ കേന്ദ്രമന്ത്രി എല്‍ മുരുകന്റെ വസതിയില്‍ വെച്ചാണ് പൊങ്കല്‍ ആഘോഷം നടന്നത്.

ആഘോഷത്തില്‍ ശിവകാര്‍ത്തികേയന്റെ കുടുംബവും നടന്‍ രവി മോഹനും അദ്ദേഹത്തിന്റെ സുഹൃത്ത് കെനീഷ ഫ്രാൻസിസും പങ്കെടുത്തു. പൊങ്കൽ ആശംസകൾ നേരുന്നതിനൊപ്പം പരാശക്തിയുമായി ഉയർന്നു വരുന്ന വി​വാദങ്ങളിലും ശിവകാർത്തികേയൻ പ്രതികരിച്ചു. “എല്ലാവര്‍ക്കും പൊങ്കല്‍ ആശംസകള്‍.പരാശക്തിയ്‌ക്ക് ലഭിക്കുന്ന പിന്തുണയ്‌ക്ക് നന്ദി. ഞാന്‍ വളരെ സന്തോഷവാനാണ്. പൊങ്കല്‍ ദല്‍ഹിയിലാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നത്. നമുക്കിടയിൽ പോസിറ്റിവിറ്റി പടരട്ടെ, ഒരു വിവാദവുമില്ല. ആളുകൾ അത് മനസ്സിലാക്കുകയും ശരിയായ രീതിയിൽ എടുക്കുകയും ചെയ്യുന്നു. ഞങ്ങൾ ഉദ്ദേശിച്ചത് ജനങ്ങളിലേക്ക് എത്തുക എന്നതാണ്.

അവർ സിനിമ മുഴുവനായി കണ്ടാൽ അവർക്ക് കാര്യം മനസ്സിലാകും. എനിക്ക് പ്രത്യേകിച്ച് പ്രൊപ​ഗാണ്ട ഒന്നുമില്ല. വിജയ്‌യുടെ രാഷ്‌ട്രീയ യാത്രയ്‌ക്ക് വ്യക്തിപരമായും സോഷ്യൽ മീഡിയയിലൂടെയും ഞാൻ ആശംസകൾ നേർന്നിരുന്നു. അദ്ദേഹത്തിന്റെ സിനിമ ഉടൻ റിലീസ് ചെയ്യും”.- ശിവകാർത്തികേയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചടങ്ങിൽ പങ്കെടുത്ത സംഗീതസംവിധായകൻ ജി.വി. പ്രകാശ് മാണിക്കവാസഗർ രചിച്ച തമിഴ് ശൈവ ഭക്തിഗ്രന്ഥമായ തിരുവാശകത്തിൽ നിന്നുള്ള ഒരു ഭാഗവും ആലപിച്ചു. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ നിന്നുള്ള ഒരു ഫോട്ടോ ജിവി പ്രകാശ് പങ്കുവെച്ചു, സിനിമയ്‌ക്ക് ഒരു സുപ്രധാനവും അവിസ്മരണീയവുമായ നിമിഷം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തമിഴ് സിനിമാ ആരാധകർക്കിടയിൽ ഈ ചിത്രം പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി.

തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പരാശക്തിക്കെതിരെ തമിഴ്‌നാട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പരാശക്തി നിരോധിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ചിത്രത്തില്‍ ചരിത്രപരമായ സംഭവങ്ങളെ വളച്ചൊടിക്കുകയാണെന്നും കോണ്‍ഗ്രസിനെയും തമിഴ് ഭാഷയെയും മോശമായി ചിത്രീകരിക്കുന്നുവെന്നുമാണ് ആരോപണം.

Tags: l muruganFEATURED2Actor SivakarthikeyanParasakthi team celebrates Pongal with PM Modi in Delhi
Share
Tweet
SendShare

More News from this section

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

Latest News

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies