കോഴിക്കോട്: ജില്ലയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് കടിയേറ്റു.
കടിയേറ്റവരിൽ ഏഴു പേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. നായയ്‌ക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ ഉള്ളതായി നാട്ടുകാർ പറയുന്നു.















