ജിഹാദിക്ക് തിന്നാൻ ന്യൂഡിൽസും ബസ്മതി അരിയും; 12,000 അടി ഉയരത്തിൽ ജെയ്ഷെ മുഹമ്മദിന്റെ ബങ്കർ കണ്ടെത്തി; കമാൻഡർ സൈഫുള്ളയും ആദിലും താമസിച്ചിരുന്നതായി റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിഹാദിക്ക് തിന്നാൻ ന്യൂഡിൽസും ബസ്മതി അരിയും; 12,000 അടി ഉയരത്തിൽ ജെയ്ഷെ മുഹമ്മദിന്റെ ബങ്കർ കണ്ടെത്തി; കമാൻഡർ സൈഫുള്ളയും ആദിലും താമസിച്ചിരുന്നതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2026, 03:40 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ 12,000 അടി ഉയരത്തിൽ പാക് ഭീ കരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഒളിത്താവളം  കണ്ടെത്തി.  സൈന്യം എത്തുമ്പോൾ ബങ്കറിനുള്ളിൽ  മാഗി ന്യൂഡിൽസ്, അരി, പുതിയ പച്ചക്കറികൾ എന്നിവയുടെ വലിയ ശേഖരം ഉണ്ടായിരുന്നു. ഞായറാഴ്ച ചത്രൂ ബെൽറ്റിലെ മന്ദ്രൽ-സിംഗ്പോറയ്‌ക്കടുത്തുള്ള സൊന്നാർ ഗ്രാമത്തിൽ സംയുക്ത തെരച്ചിലിടെയാണ് ബങ്കർ കണ്ടെത്തിയത്.

ഏറ്റുമുട്ടലുകളെയും പ്രതികൂല കാലാവസ്ഥയെയും നേരിടാൻ കഴിയുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത കല്ലുകൊണ്ടുള്ള ബങ്കറിൽ മാസങ്ങളോളം താമസിക്കാനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നത്. അതിന്ർറെ തെളിവായി 50 ഓളം  മാ​ഗി ന്യൂഡിൽസ് പാക്കറ്റ്, 20 കിലോഗ്രാം ഗുണനിലവാരമുള്ള ബസുമതി അരി, ധാന്യങ്ങൾ, പാചക വാതകം, ഉണങ്ങിയ വിറക്, തക്കാളി, ഉരുളക്കിഴങ്ങ്, 15 ഓളം ഇനം സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ബങ്കറിലുണ്ടായിരുന്നു. പാകിസ്താൻകാരനായ ജെയ്ഷെ മുഹമ്മദ് കമാൻഡ‍ർ സൈഫുള്ളയും ഡെപ്യൂട്ടി മാൻഡ‍ർ ആദിലുമാണ് ബങ്കർ ഉപയോഗിച്ചതെന്ന് റിപ്പോ‍ർട്ട്.

പ്രദേശിക സഹായമില്ലാതെ ഇത്രയും ദുർഘടമായ സ്ഥലത്ത് ഇത്തരം ബങ്കർ നിർമിക്കാൻ സാധ്യമല്ല. കൂടാതെ ഇത്രയും ഉയരത്തിൽ ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിനും പ്രദേശവാസികളുടെ സഹായം ലഭിച്ചിരിക്കാമെന്നും സുരക്ഷാ ഏജൻസികൾ പറയുന്നു.  ഇതുമായി ബന്ധപ്പെട്ട് നാല് പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഞായറാഴ്ച  സൈന്യം അടുത്തെത്തിയപ്പോൾ, ഭീകരർ ഗ്രനേഡുകൾ എറിഞ്ഞ് കൊടും കാട്ടിലേക്ക് ഭീകരർ ഓടിപ്പോവുകയായിരുന്നു. ആക്രമണത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റിരുന്നു.  ഗുരുതരമായി പരിക്കേറ്റ   സ്പെഷ്യൽ ഫോഴ്സ് കമാൻഡോ ഹവിൽദാർ ഗജേന്ദ്ര സിംഗ് ​ഗ്രാനേഡ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

ഭീകരരെ കണ്ടെത്താൻ ഓപ്പറേഷൻ ട്രാഷി-1 സേന ആരംഭിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ജെയ്ഷെ മുഹമ്മദ് തീവ്രവാദികൾ ബങ്കറിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് സേനയുടെ നിഗമനം. കരസേന, ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവയുടെ ഒന്നിലധികം സംഘങ്ങൾ ഡ്രോണുകളുടെയും സ്നിഫർ നായ്‌ക്കളുടെയും സഹായത്തോടെ  വനങ്ങളും കുത്തനെയുള്ള ചരിവുകളും ദുഷ്കരമായ ഭൂപ്രദേശങ്ങൾക്കിടയിലും തെരച്ചിൽ നടത്തുന്നുണ്ട്.

Tags: anti-terror operationsAnti Terrorist Squad
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies