ഗോവയിൽ ചേർന്ന എബി‍വിപി കേന്ദ്ര പ്രവർത്തക സമിതി യോഗം സമാപിച്ചു; സംഘടനാപരവും പ്രചാരണാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയിൽ ചേർന്ന എബി‍വിപി കേന്ദ്ര പ്രവർത്തക സമിതി യോഗം സമാപിച്ചു; സംഘടനാപരവും പ്രചാരണാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2026, 02:25 pm IST
FacebookTwitterWhatsAppTelegram

ഗോവ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ രണ്ടുദിവസത്തെ കേന്ദ്ര പ്രവർത്തക സമിതി യോഗം ജനുവരി 17, 18 തീയ്യതികളിൽ ഗോവയിലെ ജാംബാവലിയിൽ സ്ഥിതിചെയ്യുന്ന ശ്രീ ദാമോദർ സംസ്ഥാനിൽ വിജയകരമായി നടന്നു.

യോഗത്തിന്റെ സമാപനത്തിന് ശേഷം സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ എ.ബി.വി.പി. ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി, യോഗത്തിൽ സ്വീകരിച്ച സുപ്രധാന തീരുമാനങ്ങളെ ക്കുറിച്ചും വരാനിരിക്കുന്ന പ്രവർത്തന പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. യോഗത്തിൽ സംഘടനാ വിഷയങ്ങളിൽ സമഗ്രമായ ചർച്ച നടന്നു. മെമ്പർഷിപ്പ് ക്യാമ്പയിൻ ,യൂണിറ്റ് രൂപീകരണം, വാർഷിക പരിപാടികളുടെ ആസൂത്രണം, സംഘടനയുടെ അടിസ്ഥാന ഘടന, പ്രവർത്തകരുടെ പങ്ക് എന്നിവയെക്കുറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവർത്തകരുടെ അനുഭവങ്ങളും നിർദേശങ്ങളും കണക്കിലെടുത്ത് ഗൗരവമായി ചർച്ച ചെയ്തു.

കൂടാതെ, 2026 ഫെബ്രുവരിയിൽ നടക്കുന്ന സംഘടനയുടെ ‘വിചാർ ബൈഠക്കിന്റെ രൂപരേഖയും ഘടനയും നിശ്ചയിച്ചു. ഈ തരത്തിലുള്ള വിപുലമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ, സംഘടനാ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാക്കുന്നതിനുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പ്രവർത്തന ദിശയും യോഗം വിഭാവനം ചെയ്തു. യോഗത്തിനിടെ, എബിവിപി സംഘടിപ്പിക്കുന്ന സുപ്രധാന ക്യാംപയിനുകളുടെ എല്ലാം വിശദവും സമയബന്ധിതവുമായ പ്രവർത്തന പദ്ധതികൾ രൂപീകരിച്ചു.

ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ, രാജ്യവ്യാപക ഹോസ്റ്റൽ സർവേ ക്യാമ്പയിൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മറ്റ് ബുദ്ധിമുട്ടുകളും കണ്ടെത്തുവാനും നയപരിഷ്കാരങ്ങൾക്കായി ശക്തമായ ഇടപെടലുകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ ക്യാംപെയിൻ എബിവിപി ആരംഭിക്കുന്നത്.

ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി യുവജനങ്ങളിൽ ദേശസ്നേഹം, ദേശീയ ഐക്യം, സാംസ്‌കാരിക ബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മാർച്ച് 23 മുതൽ ആഗസ്റ്റ് 15 വരെ ക്യാമ്പസ്–ടു–ക്യാമ്പസ് വന്ദേ മാതരം എന്ന ക്യാമ്പയിൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തും. അതോടൊപ്പം, ദേശീയ യുവജന ദിനത്തിൽ ആരംഭിച്ച ‘സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം’ ക്യാമ്പയിൻ വർഷം മുഴുവൻ വിപുലമായ രീതിയിൽ നടപ്പാക്കും. ഡിജിറ്റൽ അഡിക്ഷൻ കുറച്ച്, കായികം, സാമൂഹിക പ്രവർത്തനങ്ങൾ, സൃഷ്ടിപരമായ മേഖലകൾ, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.

ഇതോടൊപ്പം, ആർഎസ്എസിന്റെ ശതാബ്ദി വർഷം, ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം, മഹാറാണി അബ്ക്കയുടെ കിരീടധാരണത്തിന്റെ 500-ാം വാർഷികം, ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം ബലിദാന വാർഷികം, യശ്വന്ത് റാവു ഖേൽക്കറുടെ ജന്മശതാബ്ദി എന്നിവയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. സ്റ്റുഡന്റ്സ് എക്സ്പീരിയൻസ് ഇൻ റീജിയണൽ അണ്ടർസ്റ്റാൻഡിംഗ് (SERU) പദ്ധതിയുടെ ഭാഗമായി, 2026 ഫെബ്രുവരി 26 മുതൽ മാർച്ച് 9 വരെ ‘സെറു യാത്ര 2026’ സംഘടിപ്പിക്കും.

ലഡാക്കിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ദേശീയ ഐക്യബോധം ശക്തിപ്പെടുത്തുന്നതിനായി, അവർ വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുകയും, വ്യത്യസ്ത ജീവിതശൈലികളും ന സംസ്കാരങ്ങളും നേരിട്ട് അനുഭവിച്ചറിയുകയും ചെയ്യും. കൂടാതെ, സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) പോലുള്ള സമകാലീന വിഷയങ്ങളിൽ ദേശീയ തല സെമിനാറുകൾ സംഘടിപ്പിക്കും. വിദ്യാർത്ഥി യൂണിയനുകളുടെ പ്രാധാന്യം,യൂണിയൻ തിരഞ്ഞെടുപ്പുകളിലെ ആവശ്യമായ പരിഷ്കാരങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളുടെ ദേശീയ സമ്മേളനവും എബിവിപി നടത്തും.

ഈ കേന്ദ്ര പ്രവർത്തക സമിതി യോഗത്തിലൂടെ, വരാനിരിക്കുന്ന കാലയളവിലേക്കുള്ള സംഘടനാപരവും വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്ക് എബി‍വിപി വ്യക്തമായ ദിശ നിശ്ചയിച്ചിട്ടുണ്ട് എന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. ഇത് ഒരു അവലോകന യോഗം മാത്രമല്ല, വരാനിരിക്കുന്ന പ്രവർത്തന പദ്ധതികളെ താഴേത്തട്ടിലേക്ക് എത്തിക്കുന്നതിനുള്ള നിർണായകമായ ഒരു ചുവടുവെയ്പ്പാണ് എന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ ഘടന ശക്തിപ്പെടുത്തൽ, പ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ വ്യക്തമായി നിർവചിക്കൽ, വിദ്യാർത്ഥി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ ഉറപ്പാക്കൽ എന്നീ വിഷയങ്ങളിൽ വിശാലമായ ചർച്ച നടന്നു എന്നും ഐക്യകണ്ഠേനയുള്ള തീരുമാനങ്ങൾ സ്വീകരിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യവ്യാപക പ്രചാരണ പ്രവർതനങ്ങളിലൂടെ വിദ്യാർത്ഥികളുടെ സമഗ്രവികസനത്തോടൊപ്പം അവരുടെ ഇടയിൽ ദേശീയ ബോധം വളർത്താൻ എബി‍വിപി പ്രവർത്തിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.

ഹോസ്റ്റൽ സർവേ ക്യാമ്പയിൻ ഹോസ്റ്റലുകളിലെ യാഥാർഥ്യങ്ങളെ മുന്നിലെത്തിച്ച് നയപരിഷ്കാരങ്ങൾക്ക് വഴി തുറക്കും എന്നും ‘ക്യാമ്പസ്–ടു–ക്യാമ്പസ് വന്ദേ മാതരം’ പോലുള്ള പരിപാടികൾ യുവജനങ്ങളിൽ ദേശസ്നേഹവും സാംസ്‌കാരിക ബോധവും ശക്തിപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു. സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) പോലുള്ള സമകാലീന ദേശീയ വിഷയങ്ങളിലും വിദ്യാർത്ഥി യൂണിയൻ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട സംവാദങ്ങളും സെമിനാറുകളും വഴിയും വിദ്യാർത്ഥികൾ അക്കാദമിക് രംഗത്ത് മാത്രം ഒതുങ്ങാതെ, രാജ്യപുനർനിർമ്മാണ പ്രക്രിയയിൽ സജീവമായി ബോധവാന്മാരായ പൗരന്മാരായി മാറും എന്നും അദ്ദേഹം വ്യക്തമാക്കി. ഗോവയിൽ ചേർന്ന ഈ കേന്ദ്ര പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ച പ്രവർത്തന പദ്ധതികൾ, എബി‍വിപിയുടെ സംഘടനാ വികസനത്തിനും വിദ്യാർത്ഥി താൽപര്യങ്ങളുടെ സംരക്ഷണത്തിനും രാജ്യത്തോടുള്ള ഉത്തരവാദിത്വബോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും എന്നും അദ്ദേഹം പറഞ്ഞു.

Tags: abvp
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies