"സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ ഭാ​ഗങ്ങൾ മാത്രം ക്വാട്ട് ചെയ്തതാണ് എഴുതിയത് "; വിശദീകരണവുമായി ദീദി ദാമോദരന്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ ഭാ​ഗങ്ങൾ മാത്രം ക്വാട്ട് ചെയ്തതാണ് എഴുതിയത് “; വിശദീകരണവുമായി ദീദി ദാമോദരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2026, 07:10 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എം ടി വാസുദേവൻ നായരെക്കുറിച്ച് ദീദി ദാമോദരന്‍, എച്ച്മക്കുട്ടി എന്നിവര്‍ എഴുതിയ ‘എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകത്തിനെതിരെ എഴുത്തുകാരന്റെ മക്കള്‍ രംഗത്ത് വന്നതിനെ തുടർന്ന് ആരോപണങ്ങളിൽ വിശദീകരണവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍.

എംടിയുടെ ആദ്യ ഭാര്യയെപ്പറ്റിയുള്ള പുസ്തകത്തിൽ സ്വന്തമായി ഒന്നും പറഞ്ഞില്ലെന്നും എംടിയുടെ ജീവചരിത്രത്തിൽ വന്ന ഭാഗങ്ങൾ ക്വാട്ട് ചെയ്തതാണ് എഴുതിയതെന്നും ദീദി ദാമോദരൻ പറഞ്ഞു. എംടിയുടെ മക്കളായ സിതാരയും, അശ്വതി നായരും നടത്തിയ പ്രതികരണം പുസ്തകം വായിക്കാതെയാണെന്നും അവർ പറഞ്ഞു.

എച്ച്മുക്കുട്ടിയും ദീദി ദാമോദരനും ചേർന്നാണ് ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകം രചിച്ചത്. പുസ്തകത്തിനെതിരെ എം.ടി. വാസുദേവൻ നായരുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഈ പുസ്തകത്തിലുള്ളത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പുസ്തകം പിൻവലിക്കണമെന്നും എംടിയുടെ മക്കളായ സിതാരയും അശ്വതി നായരും ആവശ്യപ്പെട്ടു. എംടിയുടെ ആദ്യഭാര്യയും പ്രശസ്ത എഴുത്തുകാരിയുമായ പ്രമീള നായരുടെയും വ്യക്തിജീവിതം പരാമർശ വിധേയമാകുന്നതാണ് പുസ്തകം.

പ്രമീള നായരും എംടി വാസുദേവന്‍ നായരും മരിച്ചതിനു ശേഷം രചിക്കപ്പെട്ട പുസ്‌തകം കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് കുറിപ്പില്‍ പറയുന്നു. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി മരിച്ച വ്യക്തികളെ തേജോവധം ചെയ്യരുതെന്ന് അശ്വതി നായരും സിതാരയും കുറിപ്പിൽ വ്യക്തമാക്കി. പുസ്തകത്തിലുള്ളതെല്ലാം അർദ്ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണ്. പുസ്തകം പിൻവലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഇരുവരും പ്രസ്താവിച്ചു.

അതുവഴി ആര്‍ജിക്കുന്ന കുപ്രസിദ്ധിയിലൂടെ പുസ്തകം വിറ്റുപോകാനായി നടത്തിയ ശ്രമത്തിന്റെ ഭാഗമാണിത്. പുസ്തകത്തില്‍ പറഞ്ഞ പല കാര്യങ്ങളും കേട്ടറിവ് മാത്രം വെച്ചുള്ളതും എംടിയെ കുറിച്ചുള്ള ആരോപണങ്ങളും പരാമര്‍ശങ്ങളും അടിസ്ഥാനരഹിതവുമാണ്. പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കുടുംബത്തിന് മനോവിഷമവും അപമാനവും ഉണ്ടാക്കി. പ്രശസ്തിക്കും പണത്തിനും വേണ്ടി മരിച്ച വ്യക്തികളെ തേജോവധം ചെയ്യുകയല്ല വേണ്ടത്. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അര്‍ധ സത്യങ്ങളും കളവും വളച്ചൊടിച്ചതുമാണെന്ന് വായനക്കാരെ അറിയിക്കുന്നു.

പുസ്തകം ഉടനടി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും അവർ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രമീള നായരുടേയും എംടിയുടേയും മകളാണ് സിതാര. കലാമണ്ഡലം സരസ്വതിയിൽ ജനിച്ച മകളാണ് അശ്വതി.

Tags: FEATURED2DEEDI DAMODARANM. T. Vasudevan Nair
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies