ബെംഗളൂരു: കോൺഗ്രസ് സർക്കാരിൻ്റ ന്യൂനപക്ഷ പ്രീണനം അതിരുവിടുന്നു. 800 കോടി രൂപയുടെ ന്യൂനപക്ഷ വായ്പ എഴുതിത്തള്ളാൻ പദ്ധതിയുമായി കർണാടക സർക്കാർ. കർണാടക മൈനോറിറ്റീസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ വഴി നൽകിയ വായ്പകളുടെ തിരിച്ചടവ് ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. വായ്പ എഴുതി തള്ളുന്നത് സംസ്ഥാനത്തെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നൽകിയെങ്കിലും കോൺഗ്രസ് സർക്കാർ നടപടിയുമായി മുന്നോട്ട് പോകുകയാണ്.
തെരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാൻ സിദ്ധരാമയ്യ സർക്കാർ പൊതുപണം ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
മറ്റ് സമുദായങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരും ചെറുകിട സംരംഭകരും ബാങ്ക് വായ്പകൾ തിരിച്ചടയ്‌ക്കാൻ പാടുപെടുകയാണെന്നും അവർക്ക് ഈ പരിഗണന നൽകാത്ത് എന്ത് കൊണ്ടാണെന്നും ബിജെപി ചോദിച്ചു. നൂറുകണക്കിന് കോടി രൂപയുടെ പലിശ എഴുതിത്തള്ളുന്നത് വെറും പ്രീണനത്തിന്റെ പേരിലാണെന്നും മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി.















