മൂന്നാര്‍: വരാൻപോകുന്ന തിരഞ്ഞെടുപ്പ് മൂന്നാറിനെ സംബന്ധിച്ച് ഏറ്റവും നിർണായകമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മൂന്നാറിലെ സ്വീകരണസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റവും തൊഴിലില്ലായ്മയും നേരിടുന്നത് കേരളത്തിലാണ്. ശബരിമല അയ്യപ്പന്റെ വരെ സ്വർണം കൊള്ളയടിക്കപ്പെട്ടു. ഇത്തരം രാഷ്‌ട്രീയമല്ല പകരം വികസന രാഷ്‌ട്രീയമാണ് കേരളത്തിന് ആവശ്യമെന്ന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു . കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതരത്തിലുള്ള രാഷ്‌ട്രീയം കേരളത്തിൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗരീബി ഹഡാവോ എന്നും പറഞ്ഞ് 75 വര്‍ഷം ജനങ്ങളെ കോൺഗ്രസ് വഞ്ചിക്കുകയായിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ കൂടെ ചേർന്ന് ജനങ്ങളെ വഞ്ചി ക്കുന്നതാണ് കോൺഗ്രസ്സിന്റെ രാഷ്‌ട്രീയമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവർ എന്തെങ്കിലും ചെയ്തോ എന്ന് ജനങ്ങൾ പരിശോധിക്കണം. എന്നാൽ 2014 ല്‍ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം
അഴിമതിരഹിതമായി നിരവധി വികസന പദ്ധതികളാണ് നിലവിൽ വന്നത്. അത്തരം വികസനം മൂന്നാറിൽ വരണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, മേഖല അധ്യക്ഷന്‍ എന്‍. ഹരി, ഇടുക്കി നോര്‍ത്ത് ജില്ലാ അധ്യക്ഷ ശ്രീവിദ്യ രാജേഷ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകരും പരിപാടിയുടെ ഭാഗമായി.















