മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ. രണ്ട് ദിവസം മുൻപ് വാളകത്തെ വീട്ടിൽ മന്ത്രിയെ കണ്ടത് മോശം സാഹചര്യത്തിലാണ്. പുറത്തുപറയാൻ പോലും പറ്റാത്ത കാര്യം താൻ കണ്ടെന്നും ഫോട്ടോകൾ എടുത്തിട്ടുണ്ടെന്നും ബിന്ദു മേനോൻ പറഞ്ഞു. മാദ്ധ്യമങ്ങൾ മുന്നിൽ തനിക്കെതിരെ ഗണേഷ് കുമാർ പറഞ്ഞതു കൊണ്ടാണ് താൻ എല്ലാം തുറന്നു പറയുകയാണെന്നും അവർ സ്വകാര്യ ചാനലിനോട് പറഞ്ഞു.
മോശം സാഹചര്യത്തിൽ കണ്ടതിന് പിന്നാലെ അവിടെനിന്ന് ഫോട്ടോകൾ എടുത്തു. മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ തന്റെ ബന്ധുവാണ്. തുടർന്ന് സഹായത്തിന് താൻ ശ്രീലേഖ ചേച്ചിയെ വിളിച്ചു. ആർ ശ്രീലേഖ പറഞ്ഞപോലെ പോലീസിനെ വിളിച്ചു. എന്നാൽ പോലീസ് ഇടപെടാൻ തയ്യാറായില്ല. തങ്ങളുടെ പരിധിയിൽ വരുന്ന വിഷയമല്ലെന്ന് പോലീസ് പറഞ്ഞു അതിനിടെ ഗണേഷിനറെ സന്തതസഹചാരികൾ ഫോൺ കൈക്കലാക്കി എന്നും പോലീസ് വരും മുൻപേ അവിടെയുണ്ടായിരുന്ന സ്ത്രീയെ കാറിൽ കയറ്റി മാറ്റിയെന്നും ബിന്ദു പറഞ്ഞു.
ഗണേഷിൽ നിന്ന് ഉപദ്രവവും അപമാനവും നേരിട്ടു. മുൻപും തന്നെ ഗണേഷ് ഉപദ്രവിച്ചിട്ടുണ്ട്. രണ്ടുമാസമായി അകന്നാണ് കഴിയുന്നത്. ഗണേഷിന് പല സ്ത്രീകളുമായി ബന്ധമുണ്ട്. എന്നാൽ തനിക്ക് സംശയരോഗം എന്നാണ് അയാൾ പ്രചരിപ്പിച്ചത്. രണ്ടുമാസമായി ഗണേഷ് കുമാർ ഫോണിൽ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അന്നെടുത്ത മുഴുവൻ ഫോട്ടോകൾ കയ്യിലുണ്ട് ബിന്ദുമേനോൻ പറഞ്ഞു















