തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പരിപാടിയിലും ഭീഷണിപ്പെടുത്തി ആളെ കൂട്ടാൻ ശ്രമം. കഴക്കൂട്ടം രാഗം കണവെൻഷൻ സെൻറിൽ നടക്കുന്ന പരിപാടിക്കാണ് ഭീഷണിപ്പെടുത്തി ആളെ കൂട്ടുന്നത്.
അയൽക്കൂട്ടം അംഗങ്ങൾക്ക് എഡിഎസ് അയച്ച ഭീഷണി സന്ദേശം ജനം ടിവിക്ക് ലഭിച്ചു. പള്ളിത്തറ വാർഡ് എഡിഎസ് ചുമതലയുള്ള അജിതയാണ് സന്ദേശം അയച്ചത്. അയൽക്കൂട്ടം അംഗങ്ങളോട് നിർബന്ധമായി പങ്കെടുക്കണമെന്നാണ് നിർദ്ദേശം. എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും അഞ്ചോ അതിൽക്കൂടുതലോ പേർ പങ്കെടുക്കണം. ആരും ഒഴിവ് പറയാൻ പാടില്ല, പങ്കെടുക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. അയൽക്കൂട്ടത്തിനറെ വാട്സാപ്പിൽ ഗ്രൂപ്പിൽ അയച്ച സന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്.















