ഇതാണോ മെസിയെ കാത്തിരുന്ന, ഫുട്ബോൾ പ്രേമികളുടെ നാടായ കേരളം??? കലൂർ സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ കോച്ചിനെയും സംഘത്തെയും ഇറക്കിവിട്ട സംഭവം; പ്രതിഷേധം കനക്കുന്നു
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതാണോ മെസിയെ കാത്തിരുന്ന, ഫുട്ബോൾ പ്രേമികളുടെ നാടായ കേരളം??? കലൂർ സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ കോച്ചിനെയും സംഘത്തെയും ഇറക്കിവിട്ട സംഭവം; പ്രതിഷേധം കനക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2026, 12:21 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ ഫുട്ബോൾ കോച്ചിനെയും സംഘത്തെയും ഇറക്കിവിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ജിസിഡിഎക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട അടക്കമുള്ളവർ രംഗത്തെത്തി. ജിസിഡിഎയുടെ നടപടി അപമാനകരവും കേരളത്തിന്റെ പ്രതിച്ഛായ ബാധിക്കുന്നതും ആണെന്നും അവർ ചൂണ്ടിക്കാട്ടി.

സിപിഎം  നേതാവായ  ജി. ചന്ദ്രൻപിള്ളയുടെ നേതൃത്വത്തിലാണ് ജിസിഡിഎ പ്രവർത്തിക്കുന്നത്. മാർച്ച് 31-നാണ് കൊച്ചിയിൽ ഇന്ത്യ-ഹോങ്‌കോങ് മത്സരം നടക്കേണ്ടത്. മത്സരത്തിന് രണ്ടോ മൂന്നോ ദിവസം മുൻപ് പണം അടക്കുന്നതാണ് പതിവ്.  തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ പലപ്പോഴും പ്രതിസന്ധി ഘട്ടത്തിൽ ഐഎസ്എൽ, ദേശീയ ടീമുകളുടെ മത്സരം എന്നിവയ്‌ക്ക് സൗജന്യമായി സ്റ്റേഡിയം നൽകുന്നതിനിടെയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികളെ നാണംകെടുത്തുന്ന നിലപാട് ജിസിഡിഎ സ്വീകരിച്ചത്. അതേസമയം സെക്യൂരിറ്റി ഡിപ്പോസിറ്റായ 28 ലക്ഷം രൂപ ഇന്ന് അടയ്‌ക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.  മുൻപ് ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പത്രസമ്മേളനവും ജിസിഡിഎ. ഇതുപോലെ തടഞ്ഞിരുന്നു.

ഏഷ്യൻ കപ്പ് ഫുട്‌ബോളിലെ യോഗ്യതാ റൗണ്ടിലെ ഇന്ത്യ-ഹോങ്‌കോങ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം നടത്താനിരുന്ന പത്രസമ്മേളനമാണ് കഴിഞ്ഞ ദിവസം ജിസിഡിഎ തടഞ്ഞത്.  സ്റ്റേഡിയത്തിന്റെ വാടകയും സെക്യൂരിറ്റി ഡിപ്പോസിറ്റും ഉൾപ്പെടെ 28 ലക്ഷം രൂപ അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പത്രസമ്മേളനത്തിനെത്തിയ ഇന്ത്യൻ ഫുട്ബോൾ കോച്ച് ഖാലിദ് ജമീലടക്കം അപമാനിതനായി മടങ്ങുകയും ചെയ്തു.  ആരെയും അകത്ത് കയറ്റേണ്ടെന്ന് പറഞ്ഞ്  പ്രവേശന കവാടം അധികൃതർ ചങ്ങലയിട്ട് പൂട്ടിയിരുന്നു.

സ്റ്റേഡിയം അടച്ചുപൂട്ടിയതോടെ വ്യാഴാഴ്ച വൈകുന്നേരം സ്‌റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന ഇന്ത്യൻ ടീമിന്റെ പരിശീലനവും മുടങ്ങി. പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ തൃപ്പൂണിത്തുറയിലെ ഗ്രൗണ്ടിലാണ് ടീം പരിശീലനം നടത്തിയത്.

Tags: gcda
Share
Tweet
SendShare

More News from this section

അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ആധാറും യു.എച്ച്.ഐ.ഡി കാർഡും  കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

Latest News

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; എട്ടുപേരെ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

വിവാഹാലോചനയിലൂടെ വിശ്വാസം നേടി; ബെംഗളൂരുവിലെ വനിതാ ഡോക്ടറില്‍ നിന്ന് 22.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ലോക ഭൂപടം ‘ശരിയാക്കാന്‍’ ഇന്ത്യയും ഒപ്പം; ജമ്മു കശ്മീര്‍, ലഡാക്കില്‍ തെറ്റായ ചിത്രീകരണം വേണ്ടെന്ന് കേന്ദ്രം

ടി20യില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്; ക്യാപ്റ്റനായി 150 മത്സരങ്ങള്‍

ഷെഫാലി വര്‍മ്മയ്‌ക്ക് ചരിത്രനേട്ടം; വനിതാ ടി20യില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

18 ഓവര്‍, 12 മെയ്ഡന്‍, 5 വിക്കറ്റ്; കൗണ്ടിയില്‍ സായ് കിഷോറിന്റെ സ്പിന്‍ മാജിക്, ഗ്ലോസ്റ്റെര്‍ഷെറിന് തകര്‍പ്പന്‍ ജയം

പാകിസ്ഥാനെ 55 റണ്‍സിന് ചുരുട്ടി ഇന്ത്യ; എന്നിട്ടും ‘ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍ ഞങ്ങള്‍’ എന്ന് വഹാബ് റിയാസ്

‘ഞാൻ ഇന്ത്യൻ എംബസിയിലാണ്, എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കുന്നുണ്ട്’; സഹായം അഭ്യർത്ഥിച്ച് വീഡിയോ; പിന്നാലെ കുവൈറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies