കൊച്ചി: പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പദ്ധതി കേരളത്തിലും ഉടൻ നടപ്പിലാക്കണമെന്ന് വരിഷ്ഠ നാഗരിക് പരിസംഘ് ദേശീയ അധ്യക്ഷൻ രവി രാമൻ പ്രസ്താവിച്ചു. സീനിയർ സിറ്റിസൺ സംഘ് സംസ്ഥാന സമിതി യോഗം എറണാകുളം ബിഎംഎസ് സംസ്ഥാന കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സീനിയർ സിറ്റിസൺ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കാരക്കാട്ട് മധുസൂദനൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി വി. സുധാകരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അച്യുതൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രൻ നെടുമ്പ്രക്കാട് (സംസ്ഥാന സെക്രട്ടറി), കെ രാധാകൃഷ്ണൻ (സംസ്ഥാന വൈസ് പ്രസിഡന്റ്), എ. അരവിന്ദൻ, എം. സോമസുന്ദരൻ, എൻ. തുളസി ബായ്, എം. ആർ. രഘുനാഥൻ, പി.എം. ജോഷി, ടി.കെ ശിവൻ, എൻ. രാജഗോപാലൻ എന്നിവർ സംസാരിച്ചു. വരിഷ്ഠ നാഗരിക് പരിസംഘ് ദേശീയ സെക്രട്ടറി സുനിൽ കെ. ഭാസ്കർ സമാപന പ്രസംഗം നടത്തി. സംസ്ഥാന ട്രഷറർ പി.ജി.രാമചന്ദ്രൻ നന്ദി പറഞ്ഞു.















