യുപിയില്‍ ഇ-റിക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ 1000 ഇ-റിക്ഷകള്‍; സ്ത്രീസുരക്ഷയിലും സ്വയംതൊഴിലിലും വിപ്ലവം സൃഷ്ടിച്ച് യോഗി സര്‍ക്കാര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുപിയില്‍ ഇ-റിക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ 1000 ഇ-റിക്ഷകള്‍; സ്ത്രീസുരക്ഷയിലും സ്വയംതൊഴിലിലും വിപ്ലവം സൃഷ്ടിച്ച് യോഗി സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 08:58 am IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കുന്നതിനൊപ്പം ഗ്രാമീണ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘സേഫ് മൊബിലിറ്റി’ പദ്ധതിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതിനായി വനിതകള്‍ തന്നെ ഓടിക്കുന്ന ഇ-റിക്ഷാ പദ്ധതിക്കാണ് യുപി സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്രാസുരക്ഷ ഉറപ്പാക്കുക, അവര്‍ക്ക് സുസ്ഥിരമായ വരുമാന മാര്‍ഗ്ഗം കണ്ടെത്തുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് ഈ പദ്ധതിക്കുള്ളത്. ആദ്യഘട്ടത്തില്‍ സ്വയംസഹായ സംഘങ്ങളിലെ വനിതകള്‍ക്കായി 1,000 ഇ-റിക്ഷകളാണ് വിതരണം ചെയ്യുന്നത്. വാഹനങ്ങള്‍ നല്‍കുന്നതിനൊപ്പം ഡ്രൈവിംഗ് പരിശീലനം, സാമ്പത്തിക സഹായം, ലൈസന്‍സ് എടുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയും സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നു.

അയോധ്യ, ഗോരഖ്പൂര്‍, വാരാണസി, കൗശാംബി, ഝാന്‍സി എന്നീ പ്രധാന ജില്ലകളില്‍ പദ്ധതി വിജയകരമായി ആരംഭിച്ചു കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ ലഖ്നൗ, പ്രയാഗ്രാജ്, മിര്‍സാപൂര്‍, ഭദോഹി, സോന്‍ഭദ്ര, ദേവാരിയ, ലഖിംപൂര്‍ ഖേരി, സീതാപൂര്‍ തുടങ്ങിയ ജില്ലകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൂളുകള്‍, കോളേജുകള്‍, ജോലിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭയരഹിതമായി യാത്ര ചെയ്യാന്‍ വനിതാ ഡ്രൈവര്‍മാരുടെ സാന്നിധ്യം സഹായിക്കും.

പദ്ധതിയില്‍ പങ്കാളികളാകുന്ന വനിതകള്‍ക്ക് പ്രതിവര്‍ഷം 3 ലക്ഷം രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക നിലവാരത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നു. ഇതുവരെ 119 സ്ത്രീകള്‍ ഇ-റിക്ഷാ സംരംഭകരായി മാറിക്കഴിഞ്ഞു. 629 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി. വാഹനത്തിന്റെ അറ്റകുറ്റപ്പണികളും സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.

സാമൂഹിക മാറ്റത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും യോഗി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. ഇലക്ട്രിക് വാഹനങ്ങളായ ഇ-റിക്ഷകള്‍ വഴി മലിനീകരണം കുറയ്‌ക്കാനും ഹരിത ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റൂറല്‍ ലൈവ്ലിഹുഡ് മിഷന്റെയും ഡെവലപ്മെന്റ് ആള്‍ട്ടര്‍നേറ്റീവ്സിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗതാഗത മേഖല പോലെ പുരുഷാധിപത്യമുള്ള മേഖലകളില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിലൂടെ വലിയൊരു സാമൂഹിക മാറ്റത്തിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിലൂടെ അടിത്തറയിടുന്നത്.

Tags: yogi adhithyanathe-rikshawboosting safteyrural emplomentwomen saftey
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies