ഇന്ത്യ-ആസിയാന്‍ ഉന്നതതല യോഗം മനിലയില്‍; സമുദ്ര സഹകരണത്തിന് ഊന്നല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാന്റെയും കാലം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ-ആസിയാന്‍ ഉന്നതതല യോഗം മനിലയില്‍; സമുദ്ര സഹകരണത്തിന് ഊന്നല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാന്റെയും കാലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 09:33 am IST
Facebook
Twitter
WhatsAppTelegram

മനില: ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുന്നതിനായി 28-ാമത് സീനിയര്‍ ഒഫീഷ്യല്‍സ് മീറ്റിംഗ് ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (ഈസ്റ്റ്) പി. കുമാരനും ഫിലിപ്പീന്‍സ് പോളിസി അണ്ടര്‍സെക്രട്ടറി ലിയോ എം. ഹെരേര-ലിമ്മും സംയുക്തമായാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനപ്രകാരം 2026-നെ ‘ഇന്ത്യ-ആസിയാന്‍ സമുദ്ര സഹകരണ വര്‍ഷമായി’ ആചരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

2025 ഒക്ടോബറില്‍ നടന്ന ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയിലെ തീരുമാനങ്ങളുടെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു. മേഖലയിലെ കണക്റ്റിവിറ്റിയും സമുദ്രാധിഷ്ഠിത സാമ്പത്തിക പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന് കൂടുതല്‍ കരുത്തുപകരാന്‍ യോഗം തീരുമാനിച്ചു. കൗലാലംപൂരില്‍ നടന്ന 22-ാമത് ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയില്‍ അംഗീകരിച്ച സുസ്ഥിര ടൂറിസം സംബന്ധിച്ച സംയുക്ത പ്രസ്താവന നടപ്പിലാക്കുന്നതിനും യോഗം മുന്‍ഗണന നല്‍കി. ഇതിന്റെ ഭാഗമായി ചില നടപടികള്‍ സ്വീകരിക്കും.

മലിനീകരണം കുറയ്‌ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കുന്ന ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കും. ‘ലൈഫ്’ പദ്ധതിയുടെ ഭാഗമായി സുസ്ഥിരവും ഗ്രഹാനുകൂലവുമായ രീതികള്‍ ടൂറിസം മേഖലയില്‍ നടപ്പിലാക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാനും ‘റീഡ്യൂസ്, റീയൂസ്, റീസൈക്കിള്‍’ മാതൃക പിന്തുടരാനും ധാരണയായി. പ്രകൃതിദത്ത വിഭവങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കാനും ജൈവവൈവിധ്യത്തിന് അനുയോജ്യമായ ടൂറിസം രീതികള്‍ നടപ്പിലാക്കാനും അംഗരാജ്യങ്ങള്‍ തീരുമാനിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാന്റെയും കാലമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് നയതന്ത്ര നീക്കങ്ങള്‍ പുരോഗമിക്കുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് എക്സിലൂടെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പങ്കുവെച്ചത്.

Tags: aseanIndiameetingm MAIN
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies