വെയിലത്ത് ഇറങ്ങുകയാണോ ശ്രദ്ധവേണം?? 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ടത് ഉയർന്ന അൾട്രാവയലറ്റ് സൂചിക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെയിലത്ത് ഇറങ്ങുകയാണോ ശ്രദ്ധവേണം?? 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ടത് ഉയർന്ന അൾട്രാവയലറ്റ് സൂചിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 11:14 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ടത് ഉയർന്ന അൾട്രാവയലറ്റ് സൂചിക. ഇത്തരം സാഹചര്യത്തിൽ  തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതാപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ UV സൂചിക വിവരങ്ങൾ https://visualize.openiot.in/d/21I1RLOVJ3/lorawan-kerala-cluster?orgId=2&refresh=30s എന്ന ലിങ്കിൽ ലഭ്യമാണ്.

Tags: UV radiation
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies