കോഴിക്കോട് : ക്ഷേത്രക്കുളത്തിൽ 15 കാരൻ മുങ്ങി മരിച്ചു. കോഴിക്കോട് വടകരയിൽ കാക്കുനി സ്വദേശി ഹേമന്ദ് ബാബുവാണ് ആയഞ്ചേരി ശിവക്ഷേത്രത്തിന്റെ കുളത്തിൽ മുങ്ങിമരിച്ചത്.
കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിലാണ് അപകടം. ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.















