വാല്‍പ്പാറ ദുരന്തം: മരണം ഒന്‍പതായി; പരിക്കേറ്റ നാല് പേരുടെ നില ഗുരുതരം, രക്ഷാപ്രവര്‍ത്തനത്തിന് കൈകോര്‍ത്ത് ഇരുസംസ്ഥാനങ്ങളും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാല്‍പ്പാറ ദുരന്തം: മരണം ഒന്‍പതായി; പരിക്കേറ്റ നാല് പേരുടെ നില ഗുരുതരം, രക്ഷാപ്രവര്‍ത്തനത്തിന് കൈകോര്‍ത്ത് ഇരുസംസ്ഥാനങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 09:48 pm IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ മലപ്പുറം സ്വദേശികളായ അധ്യാപക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മരണസംഖ്യ ഒമ്പതായി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂര്‍ ജില്ലാ പോലീസ് മേധാവി (എസ്പി) അറിയിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്‌ക്കായി കോയമ്പത്തൂരിലെ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരാണ് അപകടനില തരണം ചെയ്യാതെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ഒരാളുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും പോലീസ് വ്യക്തമാക്കി. അപകടസമയത്ത് വാഹനത്തില്‍ 13 പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. നേരത്തെ 16 പേരുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ട്രാവല്‍ ഏജന്‍സിയിലെ രേഖകള്‍ പരിശോധിച്ച ശേഷമാണ് 13 പേരുടെ പട്ടിക പോലീസ് പുറത്തുവിട്ടത്.

മലപ്പുറം പാങ്ങ് പാറമ്മല്‍ ജി.എല്‍.പി സ്‌കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നവര്‍. അപകടം നടന്ന ഉടന്‍ തന്നെ തമിഴ്നാട് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ദുര്‍ഘടമായ കൊക്കയില്‍ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. കോയമ്പത്തൂര്‍ എസ്പി മലപ്പുറം എസ്പിയുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറുന്നുണ്ട്.

മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായും ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ദുരന്തത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തി. കോയമ്പത്തൂര്‍ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ആശുപത്രി നടപടികള്‍ പുരോഗമിക്കുന്നത്. അധ്യാപക ലോകത്തെയാകെ ദുഃഖത്തിലാഴ്‌ത്തിയ സംഭവത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു.

Tags: Accidentvalpparadeath ninefour personinjury critical
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies