കൊച്ചി: കത്തിക്കാളുന്ന കൊടും ചൂടിന് ലേശം ആശ്വാസമായി വേനല്‍ മഴ പെയ്തിറങ്ങി. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് മഴ പെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരു മണിക്കൂറിലധികം സമയം ശക്തമായ വേനല്‍ മഴ കിട്ടി.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശി. ആലുവയിലുൾപ്പെടെ ജില്ലയില്‍ പലയിടത്തും കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി.
കാറ്റില്‍ മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു. ആലുവ കരുമാലൂരില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി.ആര്‍ക്കും പരിക്കില്ല.
പെയ്ത വേനൽ മഴ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുംചൂടിന് വലിയ ശമനമാണ് നല്‍കിയത്. വയനാട്ടിലും ഇടുക്കിയിലും ശക്തമായ വേനല്‍ മഴ പെയ്തു. ഇവിടെയും മരങ്ങള്‍ കടപുഴകുകയും ഗതാഗത തടസമുണ്ടാകുകയും ചെയ്തു.ചില പ്രദേശങ്ങളിൽ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.















