രാജസ്ഥാനിലെ പച്പദ്ര റിഫൈനറിയില്‍ വന്‍ തീപിടുത്തം; തീപിടിച്ചത് പ്രധാനമന്ത്രി ഇദ്ഘാടനം ചെയ്യാന്‍ മാണിക്കൂറുകള്‍ മാത്രം ശേഷിക്കേ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജസ്ഥാനിലെ പച്പദ്ര റിഫൈനറിയില്‍ വന്‍ തീപിടുത്തം; തീപിടിച്ചത് പ്രധാനമന്ത്രി ഇദ്ഘാടനം ചെയ്യാന്‍ മാണിക്കൂറുകള്‍ മാത്രം ശേഷിക്കേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 04:43 pm IST
Facebook
Twitter
WhatsAppTelegram

ബാലോത്ര: രാജസ്ഥാനിലെ ബാലോത്ര ജില്ലയിലുള്ള പച്പദ്ര റിഫൈനറിയില്‍ വന്‍ തീപിടുത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി റിഫൈനറി രാഷ്‌ട്രത്തിന് സമര്‍പ്പിക്കാന്‍ 24 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം. റിഫൈനറി സമുച്ചയത്തില്‍ നിന്ന് കനത്ത കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും രാജസ്ഥാന്‍ സര്‍ക്കാരും സംയുക്തമായി നിര്‍മ്മിച്ച ഭാരതത്തിലെ ആദ്യത്തെ സംയോജിത റിഫൈനറി കം പെട്രോകെമിക്കല്‍ കോംപ്ലക്‌സാണിത്.

പദ്ധതിയുടെ തറക്കല്ലിടല്‍ ആദ്യം നടന്നത് 2013 സെപ്റ്റംബര്‍ 22-ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു. അന്ന് 37,230 കോടി രൂപയായിരുന്നു നിര്‍മ്മാണച്ചെലവ് പ്രതീക്ഷിച്ചിരുന്നത്. പിന്നീട് 2018 ജനുവരി 16-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പുനരാരംഭിക്കുകയും നിര്‍മ്മാണച്ചെലവ് 43,129 കോടി രൂപയായി പരിഷ്‌കരിക്കുകയും ചെയ്തു. ഇന്ധന ഉല്‍പ്പാദനത്തിന് പുറമെ പോളിപ്രൊഫൈലിന്‍, പോളിഎത്തിലീന്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനവും ഈ റിഫൈനറി വഴി ലക്ഷ്യമിടുന്നുണ്ട്.

പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍, കാര്‍ഷിക പൈപ്പുകള്‍, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന അനുബന്ധ വ്യവസായങ്ങള്‍ക്ക് ഇത് വലിയ കരുത്താകും. ഇറക്കുമതി കുറച്ചുകൊണ്ട് ഭാരതത്തിന്റെ ഊര്‍ജ്ജ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും രാജസ്ഥാനെ ഒരു വ്യാവസായിക ഹബ്ബാക്കി മാറ്റുന്നതിലും ഈ പദ്ധതി നിര്‍ണ്ണായക പങ്കുവഹിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉദ്ഘാടനത്തിന് തൊട്ടുമുമ്പുണ്ടായ ഈ അപകടം അധികൃതരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വലിയ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.

Tags: rajasthanFire broke outThe Pachpadra refinery
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies