"അവൻ എന്റെ ജീവിതവും കുടുംബവും എന്റെ മുഖവും നശിപ്പിച്ചു," ഭാര്യയുടെ തലയിൽ തിളച്ച എണ്ണയൊഴിച്ചു കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവിന് 26 വർഷം തടവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“അവൻ എന്റെ ജീവിതവും കുടുംബവും എന്റെ മുഖവും നശിപ്പിച്ചു,” ഭാര്യയുടെ തലയിൽ തിളച്ച എണ്ണയൊഴിച്ചു കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവിന് 26 വർഷം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 05:26 pm IST
Facebook
Twitter
WhatsAppTelegram

ഓംലെറ്റ് ഉണ്ടാക്കാൻ ആവശ്യപ്പെട്ട ശേഷം ഭാര്യയുടെ തലയിൽ തിളച്ച എണ്ണയൊഴിക്കുകയും ഫ്രൈയിങ് പാൻ കൊണ്ട് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ 50 വയസ്സുകാരന് 26 വർഷം തടവുശിക്ഷ വിധിച്ചു. ബംഗ്ലാദേശി സ്വദേശിയായ രാജു മൊല്ലയ്‌ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

ബ്രിട്ടീഷ് ഗരമായ ബർക്കിംഹാമിൽ കഴിഞ്ഞ വർഷം ജനുവരി 12-നായിരുന്നു മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ രാജു മൊല്ല ഭാര്യയോട് ഓംലെറ്റ് ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ തന്നെ ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് ചൂടാക്കാൻ വെച്ചു. ഭാര്യ പാത്രം കഴുകാനായി തിരിഞ്ഞ അവസരത്തിൽ, രാജു മൊല്ല അവരുടെ മുടിയിൽ പിടിച്ചു വലിക്കുകയും തിളച്ച എണ്ണ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. ഇതിനുപിന്നാലെ ഫ്രൈയിങ് പാൻ കൊണ്ടും ഗ്യാസ് അടുപ്പിന്റെ മെറ്റൽ ഫ്രെയിം കൊണ്ടും ഇവരെ ക്രൂരമായി മർദ്ദിച്ചു.

നിലത്ത് എണ്ണയുടെ നടുവിൽ വീണുകിടക്കുന്ന നിലയിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്. പോലീസിനോട് ഭാര്യയ്‌ക്ക് അപകടം സംഭവിച്ചതാണെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ ചോ​ദ്യം ചെയ്യലിൽ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം ആക്രമിച്ചതാണെന്ന് വ്യക്തമായി. പരിക്കേറ്റ സ്ത്രീക്ക് മാരകമായ പൊള്ളലിന് പുറമെ തലച്ചോറിൽ രക്തസ്രാവം, പല്ലുകൾ കൊഴിയൽ, മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകൾ എന്നിവ സംഭവിച്ചിട്ടുണ്ട്.

ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പും ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന വിചാരണയ്‌ക്കൊടുവിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്നാണ് വെള്ളിയാഴ്ച കോടതി 26 വർഷത്തെ തടവുശിക്ഷയും ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയത്.

ഹൃദയഭേദകമായ മൊഴിയാണ് ഇരയായ മുംതാസ് കോടതിയിൽ നൽകിയത്. “അവൻ എന്റെ ജീവിതവും കുടുംബവും എന്റെ മുഖവും നശിപ്പിച്ചു,”. തനിക്ക് ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ ഭയമാണെന്നും കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ പോലും സാധിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. അധ്യാപികയാകാൻ ആഗ്രഹിച്ചിരുന്ന അവർ ഇപ്പോൾ സ്വന്തം വീട്ടിൽ ഒരു തടവുകാരിയെപ്പോലെ കഴിയുകയാണ്. “ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നെന്തിനാണ് എനിക്കിത് സംഭവിച്ചത്?” എന്ന് അവർ ചോദിക്കുന്നു.

ഈ ദുരന്തത്തിനിടയിലും ഏക ആശ്വാസം താൻ അവനിൽ നിന്ന് വിവാഹമോചനം നേടി സ്വതന്ത്രയായി എന്നതാണ്. മൊല്ലയും മുംതാസും 23 വർഷമായി വിവാഹിതരാണ്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലാതിരുന്ന ഇയാൾ, ബംഗ്ലാദേശിലെ ഒരു സ്വത്തിനെ ചൊല്ലി 2024 ഡിസംബറിലാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. എന്നാൽ മുംതാസ് ഇതിന് വിസമ്മതിച്ചു. തുടർന്നാണ് ക്രൂരമായ ഈ ആക്രമണം നടന്നത്.

Tags: murder attempt
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies