കോഴിക്കോട് : കിണറിൽ പുലിയെയും പന്നിയെയും ചത്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂമ്പാറ പുളിക്കൽ ഔസേപ്പച്ചൻ വീട്ടുവളപ്പിലെ കിണറ്റിലാണ് പുലിയെയും പന്നിയെയും ചത്ത നിലയിൽ കണ്ടത്.
ഉപയോഗ്യശൂന്യമായ കിണറില്‍ ദുര്‍ഗന്ധത്തെ തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടേയും ജഡം കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. ജഡങ്ങള്‍ പുറത്തെടുക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണ്. പ്രദേശത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം ഉണ്ടായതിന് സൂചനയൊന്നും ഉണ്ടായിരുന്നില്ല. പുള്ളിപ്പുലി കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ രണ്ടു മൃഗങ്ങളും കിണറ്റില്‍ വീണിരിക്കാമെന്നാണു കരുതുന്നത്.
ഇന്ന് വൈകീട്ട് നാലോടെ കൂമ്പാറ തോടിന് സമീപം വാഹനം കഴുകാനായി എത്തിയവരാണ് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയില്‍ സമീപത്തെ പറമ്പിലെ കിണറില്‍ മൃഗങ്ങളുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് നാലു ദിവസത്തെ പഴക്കമെങ്കിലും ഉണ്ടെന്നാണ് കരുതുന്നത്.















