മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 07:13 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : “ശരയോഗ സംഗമം 2026 ” നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്‌ക്ക്. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്‌ക്കാണ് അംഗീകാരം. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ആദിമുനി ആചാര്യരത്ന പുരസ്കാരത്തിന് അട്ടപ്പാടി അതിർത്തി ഊരായ മുള്ളിയിലെ ഗവ എൽ പി സ്‌കൂൾ അധ്യാപകനും NCERT –പാഠ്യപദ്ധതി – പാഠ പുസ്തക നിർമ്മാണ സമിതിയംഗവുമായ ജോബി ബാലകൃഷ്ണനും, ആദിമുനി ബാലസൃഷ്ടി പുരസ്കാരത്തിന് പ്രമുഖ സാഹിത്യകാരൻ ശ്രീജിത്ത് മൂത്തേടത്തും അർഹരായി.

മെയ് 10 ന് തിരുവല്ല കുമ്പനാട് മണിയാട്ട് കൺവെൻഷൻ സെൻററിൽ നടക്കുന്ന ചടങ്ങിൽ ശരരാജയോഗി പത്മാനന്ദഗിരി സ്വാമികൾ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് സംഘാടകർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ശരയോഗസംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രമുഖരെ ആദരിക്കും. പ്രമുഖ സൈക്കോളജിസ്റ്റും ഹോളിസ്റ്റിക്ക് ഹീലറുമായ ജോർജ്ജ് കോശി അധ്യക്ഷത വഹിക്കുന്ന”ശരയോഗസംഗമം 2026″ ൽ, പ്രമുഖ ചലച്ചിത്രതാരം അങ്കിത് മാധവ് മുഖ്യാതിഥിയായിരിക്കും. സ്വാഗത പ്രസംഗം  ഡോ: ഡോൺ വി ഷാജു . ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള ശരയോഗ സംഗമം ഉദ്‌ഘാടനം നിർവഹിക്കും. ആദിമുനിയുടെ പ്രതിമ അനാച്ഛാദനം, ചങ്ങനാശ്ശേരി സീനിയർ DySP അഷാദ് എസ് നിർവഹിക്കും. തുടർന്ന് ശരയോഗത്തെക്കുറിച്ച് ശരരാജയോഗി പത്മാനന്ദഗിരി സ്വാമികൾ വിവരിക്കും.

ഗിന്നസ് പ്രശാന്ത് അമൃതത്തിന്റെ ആർട്ടിസ്റ്റിക്ക് യോഗ , കുമാരി പൂജ ദശമി കുമാരി അവിക അനൂപ് എന്നിവരുടെ നൃത്തം, നന്ദൻ കടലുണ്ടിയുടെ മാജിക്ക് ഷോ, രമേശൻ ടി അവതരിപ്പിക്കുന്ന കുങ് ഫു ഷോ,ചാവക്കാട് വല്ലഭട്ട കളരി സംഘം നടത്തുന്ന കളരി പ്രദർശനം എന്നിവ ശരയോഗസംഗമത്തിന്റെ ഭാഗമായി നടക്കും. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ഉണ്ടായിരിക്കും.

പുരസ്കാര വിതരണത്തിനു ശേഷം വൈകുന്നേരം നാല് മണി മുതൽ ശരരാജയോഗി പത്മാനന്ദഗിരി സ്വാമികൾ നയിക്കുന്ന ശരയോഗക്രിയ പരിശീലനമുണ്ടായിരിക്കും.

പുരാതനമായ രഹസ്യ ശാസ്ത്രമായ ശരയോഗവും മറ്റനവധി പൗരാണിക വിദ്യകളും സാധാരണക്കാർക്കും ഗൃഹസ്ഥാശ്രമവാസികൾക്കും പ്രാപ്തമാകണമെന്നുള്ള ലക്ഷ്യത്തോടുകൂടി ശരരാജയോഗി പത്മാനന്ദഗിരി സ്വാമികളുടെ നേതൃത്വത്തിൽ പത്തനം തിട്ട, വെണ്ണിക്കുളം, മേമല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ആദിമുനി യോഗകേന്ദ്ര. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആദിമുനി യോഗകേന്ദ്ര ശരയോഗികളുടെയും ശരയോഗം അഭ്യസിക്കാൻ ആഗ്രഹിക്കുന്നവരുടെയും വളരെ വിപുലമായ ഒരു സമ്മേളനം ശരയോഗസംഗമം എന്ന പേരിൽ നടത്തിവരുന്നുണ്ട്.

Tags: Pradeep PillaiAdhimuni Yoga kendra
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies