'മൂന്ന് പേരാണ് ജയിച്ചതെങ്കിലും മുപ്പത് പേരുടെ വീര്യത്തോടെ നിയമസഭയില്‍ പ്രവര്‍ത്തിക്കും; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയമായിരിക്കും തങ്ങളുടെ വഴികാട്ടി'
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മൂന്ന് പേരാണ് ജയിച്ചതെങ്കിലും മുപ്പത് പേരുടെ വീര്യത്തോടെ നിയമസഭയില്‍ പ്രവര്‍ത്തിക്കും; നരേന്ദ്ര മോദിയുടെ വികസന രാഷ്‌ട്രീയമായിരിക്കും തങ്ങളുടെ വഴികാട്ടി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 08:12 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികള്‍ക്ക് തലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രവര്‍ത്തകരുടെ ആവേശോജ്ജ്വലമായ വരവേല്‍പ്പ് ഏറ്റുവാങ്ങി. കേവലം മൂന്ന് പേരാണ് ജയിച്ചതെങ്കിലും മുപ്പത് പേരുടെ വീര്യത്തോടെ നിയമസഭയില്‍ പ്രവര്‍ത്തിക്കുമെന്ന് നിയുക്ത എംഎല്‍എമാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്‌ട്രീയമായിരിക്കും തങ്ങളുടെ വഴികാട്ടിയെന്ന് ഇവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു.

‘എണ്ണം കുറവാണെങ്കിലും നൂറുപേരടങ്ങുന്ന ഭരണപക്ഷത്തെ നേരായ വഴിക്ക് നടത്താന്‍ നരേന്ദ്ര മോദിയുടെ ഈ മൂന്ന് പോരാളികള്‍ മതിയാകും. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സഭയിലുണ്ടാകും എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ ബിജെപി അംഗങ്ങള്‍ വിട്ടു വീഴ്ച ചെയ്യില്ല. കേരളത്തിന്റെ ശബ്ദമായി ഞങ്ങള്‍ മാറും എന്ന് മുരളീധരന്‍ പറഞ്ഞപ്പോള്‍ ‘തന്റെ വിജയത്തിന് പിന്നില്‍ ചാത്തന്നൂരിലെ സാധാരണക്കാരായ ജനങ്ങളാണ്. നിയമസഭയില്‍ പ്രധാനമന്ത്രിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കും എന്ന് ബി ബി ഗോപകുമാര്‍ പറഞ്ഞു.

വിജയികളെ കിരീടം അണിയിച്ചും ഹാരങ്ങള്‍ ചാര്‍ത്തിയുമാണ് പാര്‍ട്ടി ആസ്ഥാനം സ്വീകരിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ പി.കെ. കൃഷ്ണദാസ്, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, ഡോ. അബ്ദുള്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.

എന്‍ഡിഎയുടെ വിവിധ ഘടകകക്ഷി നേതാക്കളും യുവമോര്‍ച്ച പ്രവര്‍ത്തകരും സ്വീകരണത്തിന് മാറ്റുകൂട്ടി. കേരളത്തിന്റെ നിയമസഭയ്‌ക്കുള്ളില്‍ ബിജെപിയുടെ സാന്നിധ്യം ഉറപ്പായതോടെ സംസ്ഥാന രാഷ്‌ട്രീയത്തില്‍ പുതിയൊരു ത്രികോണ മത്സരത്തിന് കൂടി വഴിതുറന്നിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സഭയ്‌ക്കകത്തും പുറത്തും ശക്തമായ രാഷ്‌ട്രീയ നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം.

Tags: BJPmlaV MURALEEDARANrajeev chandrashekarbb gopakumar
Share
Tweet
SendShare

More News from this section

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

Latest News

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies