​പ്രിയദർശൻ-അക്ഷയ് കുമാർ മാജിക്; 'ഭൂത് ബംഗ്ല' 200 കോടിയിൽ! സംവിധായകന് ഹൃദയസ്പർശിയായ നന്ദിയുമായി ഏക്ത കപൂർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

​പ്രിയദർശൻ-അക്ഷയ് കുമാർ മാജിക്; ‘ഭൂത് ബംഗ്ല’ 200 കോടിയിൽ! സംവിധായകന് ഹൃദയസ്പർശിയായ നന്ദിയുമായി ഏക്ത കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 04:03 pm IST
FacebookTwitterWhatsAppTelegram

​മുംബൈ: ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് പ്രിയദർശൻ-അക്ഷയ് കുമാർ ചിത്രം ‘ഭൂത് ബംഗ്ല’ മുന്നേറുന്നു. 14 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിച്ചപ്പോൾ പിറന്നത് നിർമ്മാതാവ് ഏക്ത കപൂറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ്. ചിത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച വേളയിൽ, സംവിധായകൻ പ്രിയദർശനെ പ്രശംസിച്ചും നന്ദി അറിയിച്ചും ഏക്ത കപൂർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

സിനിമയുടെ തുടക്കത്തിൽ പ്രിയദർശൻ ചോദിച്ച ഒരു ചോദ്യം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് ഏക്ത വെളിപ്പെടുത്തി. “ഈ സിനിമയിലൂടെ നിങ്ങൾ പണം സമ്പാദിക്കുന്നുണ്ടോ? എന്റെ നിർമ്മാതാവിന് ലാഭമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ ആ സിനിമ ചെയ്യില്ല,” എന്നായിരുന്നു പ്രിയദർശന്റെ വാക്കുകൾ. ഒരു സംവിധായകൻ തന്റെ നിർമ്മാതാവിന്റെ സാമ്പത്തിക സുരക്ഷയ്‌ക്ക് ഇത്രയധികം പ്രാധാന്യം നൽകുന്നത് ഇന്നത്തെ കാലത്ത് അപൂർവമാണെന്ന് ഏക്ത കപൂർ കുറിച്ചു.

നൂറാമത്തെ സിനിമ ചെയ്യുന്ന ഒരു ഇതിഹാസ സംവിധായകനൊപ്പം പ്രവർത്തിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങളും ഏക്ത പങ്കുവെച്ചു. തങ്ങളെപ്പോലെ ശക്തമായ നിലപാടുകളുള്ള രണ്ട് വ്യക്തികൾ ഒന്നിക്കുമ്പോൾ വലിയ തർക്കങ്ങളുണ്ടാകുമെന്ന് പലരും കരുതിയിരുന്നതായി ഏക്ത പറയുന്നു. എന്നാൽ, പരസ്പര ബഹുമാനത്തിലൂന്നിയ ആ ബന്ധം സിനിമയെ മികച്ച വിജയത്തിലേക്ക് നയിച്ചു.

വാമിഖ ഗബ്ബി, തബു, പരേഷ് റാവൽ, അസ്രാണി, രാജ്പാൽ യാദവ് തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയിരിക്കുകയാണ്. ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ മലയാളിയായ ആതിര ദിൽജിത്താണ് പിആർഒ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Tags: Bhooth Bangla
ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies