പെപ്പെയുടെ ആക്ഷൻ വിരുന്ന് 'കാട്ടാളൻ' മെയ് 28-ന്; ആവേശം നിറച്ച് ഹണ്ടർ ആന്തം!
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെപ്പെയുടെ ആക്ഷൻ വിരുന്ന് ‘കാട്ടാളൻ’ മെയ് 28-ന്; ആവേശം നിറച്ച് ഹണ്ടർ ആന്തം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 01:42 pm IST
FacebookTwitterWhatsAppTelegram

നിഹാൽസാദിഖും, ഹനാൻ ഷായും പുതിയ തലമുറക്കാരുടെ ഹരം പകരുന്ന ഗായകരാണ്. നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇവർക്ക് പ്രേഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ഇരുവരും ഒന്നിച്ചുള്ള ചിറാപുഞ്ചി എന്ന് തുടങ്ങുന്ന മ്യൂമ്പിക്ക് ആൽബം ഏറെ പോപ്പുലറാണ്.
അതിനു ശേഷം ഇരുവരും ഒന്നിച്ച് പാടി അഭിനയിക്കുന്ന ഹണ്ടർ ആന്തമാണ് കാട്ടാളനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.

ക്യൂബ്സ് എന്റെർടൈൻമെൻ്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ സിനിമക്കു വേണ്ടി ഒരുക്കിയ പ്രൊമോഷൻ ഗാനമാണിത്. ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നതും നിഹാലാണ്. ആരെയും വളരെപ്പെട്ടെന്നു തന്നെ ആകർഷിക്കാൻ വിധത്തിലുള്ളതാണ് ഈ ഗാനവും ദൃശ്യാവിഷ്‌ക്കാരണവും. മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം ഇതിനകം തന്നെ വലിയ വാർത്താപ്രാധാന്യ മാണ് നേടിയിരിക്കുന്നത്. ഹനാൻ ഷാ ഈ ചിത്രത്തിൽ സുപ്രധാനമായകഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഏറെ ശ്രദ്ധയാകർഷിച്ച ചിത്രം കൂടിയാണ് കാട്ടാളൻ. മാർക്കോ ഒരുക്കിയ ക്യൂബ്സ് എന്റെർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും പ്രേഷകർക്ക് ഏറെ ആസ്വാദനം നൽകിപ്പോന്നു. മലയാളത്തിലെ ഹൈഡോസ് ആക്‌ഷൻ – വയലൻസ് ചിത്രമായിരുന്നു മാർക്കോ. അതിനും മുകളിൽ നിൽക്കും വിധത്തിൽത്തന്നെയാണ് കാട്ടാളന്റേയും അവതരണം .

നൂറ്റി നാൽപ്പതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണിത്. ഇന്ന് ഇന്ത്യൻ സംഗീതത്തിലെ ഏറ്റവും ഹരമായ രവി ബ്രസൂറിന്റെ സംഗീതം, ലോക പ്രശസ്‌തിനേടിയ ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്ക എന്നിങ്ങനെ മികച്ച സാങ്കേതിക വിദഗ് ഒരുടെ ഒരു നിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാകുന്നത് ചിത്രത്തിന്റെ മികവിന് ഏറെ മാറ്റുകൂട്ടുന്നു.

കാടാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഒരു കാട്ടാളൻ വേട്ടക്കിറങ്ങുന്നതും, കാടിനോടും, കാട്ടുമൃഗങ്ങളോടും സാഹസ്സികമായി ഏറ്റുമുട്ടുന്നതും കരുത്തിന്റെ പ്രതീകമാകുന്ന സാഹസ്സികതയുടെ മുഖമുദ്രയായ ഒരു ചെറുപ്പക്കാരന്റെ ഉശിരൻ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായകനായി എത്തുന്ന ആന്റെണി വർഗീസ് ( പെപ്പെ ) യുവതലമുറയിലെ ഏറ്റം മികച്ച ആക്ഷൻ ഹീറോ എന്ന ലവലിലേക്ക് നയിക്കപ്പെടാൻ സാഹചര്യമൊരുക്കുകയാണ് കാട്ടാളനിലൂടെ. കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, സിദ്ദിഖ്, റാജ് തിരൺ ദാസ്, ഷോൺ ജോ, വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർ ജിനികിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനങ്ങൾ – വിനായക് ശശികുമാർ, സുഹൈൽ കോയ
സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം – സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്– ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ

തായ്ലാന്റെ , ഇടുക്കി തേനി, മുംബൈ പൂന, ചെന്നൈ, കൊച്ചി രാമേശ്വരം എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടും ക്യൂബ്സ് എന്റെർ ടൈൻ മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Tags: kattalan
ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies