വിവാഹമാലോചിക്കുന്ന സമയത്തോ അല്ലെങ്കിൽ വിവാഹം കഴിഞ്ഞയുടനെയോ പങ്കാളികളിൽ ഒരാൾക്ക് ജോലിയുടെ ഭാഗമായി ദൂരദേശങ്ങളിലേക്ക് മാറേണ്ടി വരുന്നത് ഇന്ന് പല ദമ്പതിമാരും നേരിടുന്ന ഒരു യാഥാർത്ഥ്യമാണ്. “അകലം കൂടുംതോറും അകൽച്ചയും കൂടും” എന്നൊരു പൊതുധാരണയുണ്ടെങ്കിലും, കൃത്യമായ ധാരണയോടെ കൈകാര്യം ചെയ്താൽ ഈ ദൂരത്തെ മറികടക്കാൻ സാധിക്കും.
ഒരു ലോങ് ഡിസ്റ്റൻസ് വിവാഹജീവിതം (Long Distance Marriage) ഊഷ്മളമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്:
1. കൃത്യവും സുതാര്യവുമായ ആശയവിനിമയം
തുറന്ന ആശയവിനിമയമാണ് ഏതൊരു ലോങ് ഡിസ്റ്റൻസ് ബന്ധത്തിന്റെയും ജീവനാഡി. ദിവസവും കുറച്ചു സമയമെങ്കിലും പങ്കാളിക്കായി മാറ്റിവെക്കുക. വെറുതെ മെസ്സേജ് അയക്കുന്നതിനേക്കാൾ വീഡിയോ കോളുകളിലൂടെ പരസ്പരം കണ്ട് സംസാരിക്കാൻ ശ്രമിക്കുക.
നിങ്ങളുടെ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും വിശേഷങ്ങളും പങ്കാളിയോട് തുറന്നു പറയുക. ഇത് നിങ്ങൾ തമ്മിലുള്ള വൈകാരിക അടുപ്പം നിലനിർത്താൻ സഹായിക്കും.
2. സംശയങ്ങൾക്ക് ഇടനൽകാത്ത വിശ്വാസം
ലോങ് ഡിസ്റ്റൻസ് ബന്ധങ്ങളിൽ വില്ലനാകാൻ ഏറ്റവും സാധ്യതയുള്ളത് സംശയരോഗമാണ്. ഫോൺ ബിസിയാകുമ്പോഴോ, കൃത്യസമയത്ത് കോൾ എടുക്കാൻ സാധിക്കാതെ വരുമ്പോഴോ അനാവശ്യമായി ചിന്തിച്ചു കൂട്ടരുതെ പങ്കാളിക്ക് തനിച്ചായിരിക്കുമ്പോൾ ഉണ്ടാകുന്ന ഭയത്തെയും ആശങ്കകളെയും മനസ്സിലാക്കുക. പങ്കാളി തിരക്കിലായിരിക്കാം എന്ന പോസിറ്റീവ് ചിന്ത എപ്പോഴും സൂക്ഷിക്കുക.
3. വെർച്വൽ ഡേറ്റുകളും ഒരുമിച്ചുള്ള വിനോദങ്ങളും
വ്യത്യസ്ത സ്ഥലങ്ങളിലാണെങ്കിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുമിച്ചുള്ള നിമിഷങ്ങൾ കണ്ടെത്താം. ഒരേ സമയം ഒരേ സിനിമ രണ്ടു സ്ഥലങ്ങളിലിരുന്ന് കാണുകയും അതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യാം. ഓൺലൈൻ വഴി ഒരുമിച്ച് പുതിയ എന്തെങ്കിലും കോഴ്സുകളോ ഭാഷകളോ പഠിക്കാൻ ശ്രമിക്കാം.സർപ്രൈസ് ആയി പങ്കാളിക്ക് ഓൺലൈൻ വഴി സമ്മാനങ്ങളോ അവർക്കിഷ്ടമുള്ള ഭക്ഷണങ്ങളോ ഓർഡർ ചെയ്തു നൽകുന്നത് പ്രണയം നിലനിർത്താൻ സഹായിക്കും.
4. മുൻഗണന നൽകലും ഭാവി പ്ലാനുകളും
എപ്പോഴാണ് അടുത്ത കൂടിക്കാഴ്ച എന്ന് കൃത്യമായി പ്ലാൻ ചെയ്യുക. ഈ കാത്തിരിപ്പ് ബന്ധങ്ങളിൽ കൂടുതൽ താല്പര്യവും ആവേശവും നിലനിർത്തും. നാട്ടിൽ അവധിക്ക് എത്തുമ്പോൾ പരമാവധി സമയം പങ്കാളിയോടൊപ്പം ചിലവഴിക്കാൻ ശ്രദ്ധിക്കുക. ഒരുമിച്ച് ചെറിയ യാത്രകൾ പ്ലാൻ ചെയ്യുക.കുടുംബാംഗങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തോടൊപ്പം തന്നെ പങ്കാളിയുടെ ആവശ്യങ്ങൾക്കും ഒന്നാം സ്ഥാനം നൽകുക.
ഒരുമിച്ച് താമസിക്കുന്ന ദമ്പതികളേക്കാൾ കൂടുതൽ ധാരണയും, നല്ല ആശയവിനിമയ നിലവാരവും, പരസ്പരവിശ്വാസവും പലപ്പോഴും അകന്നു കഴിയുന്ന ദമ്പതികളിലാണ് കണ്ടുവരുന്നത് എന്നാണ്. അതിനാൽ അകലം ഒരിക്കലും സ്നേഹത്തിന് തടസ്സമല്ല.















