ത്വീഷ ശര്‍മ്മയുടെ മരണം: രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം വേണമെന്ന കുടുംബത്തിന്റെ ഹര്‍ജി ഭോപ്പാല്‍ കോടതി തള്ളി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്വീഷ ശര്‍മ്മയുടെ മരണം: രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം വേണമെന്ന കുടുംബത്തിന്റെ ഹര്‍ജി ഭോപ്പാല്‍ കോടതി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 09:00 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാല്‍: രാജ്യവ്യാപകമായി ശ്രദ്ധനേടിയ ത്വീഷ ശര്‍മ്മയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഭോപ്പാല്‍ കോടതി തള്ളി. ഡല്‍ഹി എയിംസില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഉത്തരവിടാനോ, അതിനായി മൃതദേഹം അങ്ങോട്ട് മാറ്റാന്‍ നിര്‍ദ്ദേശിക്കാനോ ഉള്ള നിയമപരമായ അധികാരം ജില്ലാ കോടതിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹര്‍ജി നിരസിച്ചത്.

നോയിഡ സ്വദേശിയായ 33-കാരി ത്വീഷ ശര്‍മ്മയെ മേയ് 12-നാണ് ഭോപ്പാലിലെ കതാരാ ഹില്‍സിലുള്ള ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസം തികയുന്നതിനിടെയായിരുന്നു ഈ ദാരുണ സംഭവം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മേയ് 13 മുതല്‍ മൃതദേഹം ഭോപ്പാല്‍ എയിംസിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്വതന്ത്രമായ അന്വേഷണവും രണ്ടാമതൊരു പോസ്റ്റ്മോര്‍ട്ടവും വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

മൃതദേഹം ദീര്‍ഘനാള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നത് വഴി നിര്‍ണ്ണായകമായ ഫോറന്‍സിക് തെളിവുകള്‍ നഷ്ടപ്പെട്ടേക്കാമെന്ന് കുടുംബം ആശങ്കപ്പെടുന്നു. നിലവില്‍ മൈനസ് 4 ഡിഗ്രി സെല്‍ഷ്യസിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചപ്പോള്‍, ഇത്രയും നീണ്ട ദിവസങ്ങളില്‍ മൃതദേഹം അഴുകാതെ സംരക്ഷിക്കാന്‍ മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ് താപനില ആവശ്യമാണെന്നാണ് ഭോപ്പാല്‍ എയിംസിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഇത്തരം അത്യാധുനിക അള്‍ട്രാ-ലോ ടെംപറേച്ചര്‍ മോര്‍ച്ചറി സംവിധാനങ്ങള്‍ ഭോപ്പാലില്‍ ലഭ്യമല്ല. ഈ സാഹചര്യത്തില്‍, മധ്യപ്രദേശിലെ മറ്റ് പ്രമുഖ മെഡിക്കല്‍ സ്ഥാപനങ്ങളിലോ മെട്രോ നഗരങ്ങളിലോ ഇത്തരം സംവിധാനങ്ങള്‍ ലഭ്യമാണോ എന്ന് അന്വേഷിച്ച് അടിയന്തരമായി രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കതാരാ ഹില്‍സ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയോട് കോടതി നിര്‍ദ്ദേശിച്ചു.

ഭര്‍തൃവീട്ടുകാരില്‍ നിന്നുള്ള പീഡനത്തെക്കുറിച്ചും മരണത്തിലെ ദുരൂഹമായ സാഹചര്യങ്ങളെക്കുറിച്ചും ത്വീഷയുടെ കുടുംബം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ കേസിന് വലിയ മാധ്യമശ്രദ്ധ നേടിക്കൊടുത്തു. നിലവില്‍ സ്ത്രീധന പീഡന മരണത്തിനും, ക്രൂരതയ്‌ക്കുമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളും ഫോറന്‍സിക് കണ്ടെത്തലുകളും നിലവില്‍ അന്വേഷണസംഘത്തിന്റെ സൂക്ഷ്മ പരിശോധനയിലാണ്.

Tags: family's pleaTwisha Sharma DeathBhopal Court RejectsSecond Postmortem
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies