കണ്ണൂർ: ഇരിട്ടിയിൽ ഗൃഹോപകരണ സ്ഥാപനം കുത്തിത്തുറന്ന് 18 ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികളെ പിടികൂടി. അന്തർസംസ്ഥാന മോഷ്ടാക്കളായ നാല് പേരാണ് പിടിയിലായത്.
ഇരിട്ടി പോലീസ് സംഘം മഹാരാഷ്‌ട്രയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ബീഹാറിലെ ചമ്പാരൻ സ്വദേശികളായ രാഹുൽ ജയ്‌സ്വാൾ, രാധേശ്യം യാദവ് , മൊഹമ്മദ് നസീം അൻസാരി, രവികുമാർ സഹാനി എന്നിവരാണ് അറസ്റ്റിലായത്.















