ദക്ഷിണകാശിയിൽ പുണ്യനാളുകൾക്ക് തുടക്കം; കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് നാളെ കൊടിയേറും, ലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തും
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദക്ഷിണകാശിയിൽ പുണ്യനാളുകൾക്ക് തുടക്കം; കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് നാളെ കൊടിയേറും, ലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 09:36 am IST
Facebook
Twitter
WhatsAppTelegram

കൊട്ടിയൂർ: ദക്ഷിണകാശി എന്നറിയപ്പെടുന്ന പുണ്യഭൂമിയായ കൊട്ടിയൂരിൽ ഇനി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവത്തിന്റെ പുണ്യനാളുകൾ. ഭക്തരുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് പരിസമാപ്തി കുറിച്ചുകൊണ്ട് യാഗഭൂമിയായ കൊട്ടിയൂർ വീണ്ടുമൊരു ഉത്സവകാലത്തെ വരവേൽക്കാൻ പൂർണ്ണമായി സജ്ജമായിക്കഴിഞ്ഞു. നാളെ വൈകിട്ട് നെയ്യമൃത് സംഘങ്ങൾ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്നതോടെയാണ് ഭക്തർക്കുള്ള ദർശന സൗകര്യം ആരംഭിക്കുക. വിവിധ ഭാഗങ്ങളിൽ നിന്നായെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കായി ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്.

വൈശാഖ മഹോത്സവ നാളുകളിൽ മാത്രം തുറക്കുകയും ഭക്തർക്ക് പ്രവേശനം നൽകുകയും ചെയ്യുന്ന സവിശേഷമായ ഇടമാണ് അക്കരെ കൊട്ടിയൂർ. ഇവിടുത്തെ സ്വയംഭുവായ പ്രതിഷ്ഠ ദർശിക്കുവാനും വിശേഷാൽ ചടങ്ങുകളിൽ പങ്കാളികളാകുവാനും സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്ന് വലിയ ജനപ്രവാഹമാണ് വരും ദിവസങ്ങളിൽ ഇവിടേക്ക് ഒഴുകിയെത്തുക. യാതൊരുവിധ പരാതികൾക്കും ഇടനൽകാതെ, ഭക്തർക്ക് സുഗമമായ തീർത്ഥാടനകാലം ഉറപ്പാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ ക്ഷേത്രം അധികൃതർ.

മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നായ ‘നെയ്യാട്ടം’ നാളെത്തന്നെ നടക്കും. വയനാട്ടിലെ പ്രസിദ്ധമായ മുതിരേരിക്കാവിൽ നിന്ന് പരാശക്തിയുടെ വാൾ എഴുന്നെള്ളിച്ച് സന്ധ്യയോടെ ഇക്കര സന്നിധിയിൽ എത്തിക്കും. ഇതിനുശേഷമാണ് നെയ്യമൃത സംഘങ്ങൾ നെയ്യാട്ടത്തിനായി തങ്ങൾ ഭക്തിപൂർവ്വം എഴുന്നള്ളിച്ചെത്തിച്ച നെയ്‌ക്കുടങ്ങളുമായി അക്കരെ സന്നിധിയിലേക്ക് പ്രവേശിക്കുക. ഇനി വരുന്ന ഒരു മാസക്കാലം ഒരു നാടൊന്നാകെ ഭക്തിസാന്ദ്രമായ യാഗഭൂമിയായി മാറുന്ന കാഴ്ചയ്‌ക്കാണ് കൊട്ടിയൂർ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

Tags: kottiyoor temple
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies