ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകസ്ഥാനം ഒഴിഞ്ഞ് ഋഷഭ് പന്ത്; തീരുമാനം അടിയന്തിര പ്രാബല്യത്തോടെ, സ്ഥിരീകരിച്ച് മാനേജ്മെന്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകസ്ഥാനം ഒഴിഞ്ഞ് ഋഷഭ് പന്ത്; തീരുമാനം അടിയന്തിര പ്രാബല്യത്തോടെ, സ്ഥിരീകരിച്ച് മാനേജ്മെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 09:09 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ (ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ഒഴിഞ്ഞു. താരം തന്നെയാണ് നായകസ്ഥാനത്തുനിന്ന് ഒഴിയാനുള്ള താല്പര്യം മാനേജ്മെന്റിനെ അറിയിച്ചതെന്നും ഫ്രാഞ്ചൈസി അത് അംഗീകരിച്ചതായും ഔദ്യോഗിക പ്രസ്താവനയിലൂടെ ലഖ്നൗ വ്യക്തമാക്കി. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഐപിഎല്‍ മെഗാ ലേലത്തിലൂടെ റെക്കോര്‍ഡ് തുകയ്‌ക്ക് ലഖ്നൗ ടീമിലെത്തിയ പന്ത്, കഴിഞ്ഞ രണ്ട് സീസണുകളിലാണ് ടീമിനെ നയിച്ചത്. ക്യാപ്റ്റന്‍സിയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പന്ത് സ്വയം ആവശ്യപ്പെടുകയായിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ടോം മൂഡി വിഷയത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

‘ഋഷഭ് പന്ത് തന്നെയാണ് ഈ ആവശ്യവുമായി ഫ്രാഞ്ചൈസിയെ സമീപിച്ചത്, ഞങ്ങള്‍ അത് ആദരവോടെ അംഗീകരിച്ചു. ഇത്തരം തീരുമാനങ്ങള്‍ കളിക്കാരനായാലും മാനേജ്മെന്റിനായാലും ഒരിക്കലും എളുപ്പമുള്ളതല്ല. നായകന്‍ എന്ന നിലയില്‍ ഈ ഡ്രസ്സിംഗ് റൂമിലേക്ക് ഋഷഭ് നല്‍കിയ എല്ലാ സംഭാവനകള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ടീമിന്റെ പുനര്‍നിര്‍മ്മാണത്തിലും മികച്ച നിലവാരത്തിലേക്ക് തിരിച്ചെത്തുന്നതിലുമാണ് ഇനി ഞങ്ങളുടെ ശ്രദ്ധ.’

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായ 27 കോടി രൂപയ്‌ക്കാണ് മെഗാ ലേലത്തില്‍ നിന്ന് പന്തിനെ ലഖ്നൗ സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ കളിക്കാരനായി പന്ത് മാറിയിരുന്നു. എന്നാല്‍ നായകന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിന് സാധിച്ചില്ല.

പന്തിന്റെ കീഴില്‍ ഇറങ്ങിയ ലഖ്നൗവിന് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് മാത്രമാണ് എത്താനായത്. ആ സീസണില്‍ 24.45 ശരാശരിയിലും 133.17 സ്‌ട്രൈക്ക് റേറ്റിലും വെറും 269 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. ആര്‍സിബിക്കെതിരെ നേടിയ പുറത്താകാതെയുള്ള 118 റണ്‍സ് മാത്രമായിരുന്നു ആ സീസണിലെ പന്തിന്റെ ഏക ആശ്വാസം.

തൊട്ടടുത്ത സീസണിലും ലഖ്നൗവിന്റെ തകര്‍ച്ച തുടര്‍ന്നു. പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച ടീം പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ നിന്ന് 28.36 ശരാശരിയിലും 138.05 സ്‌ട്രൈക്ക് റേറ്റിലും 312 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. സീസണിലുടനീളം ഒരൊറ്റ അര്‍ദ്ധസെഞ്ച്വറി മാത്രമാണ് താരം കുറിച്ചത്. തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് പിന്നാലെ ടീമിനെ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പന്തിന്റെ ഈ അപ്രതീക്ഷിത നായകസ്ഥാനം ഒഴിയല്‍.

Tags: IPLrishab panthluknow super gaintscaptiancy
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies