അടുത്തിടെ ഗുജറാത്തിലെ വഡോദര സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സ്പോട്ടുകളെ കുറിച്ച് പരാമർശിച്ചിരുന്നു. വിവാഹത്തിനായി വിദേശത്തേക്ക് പോകുന്നതിനുപകരം ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കാനാണ് അദ്ദേഹം അഭ്യർത്ഥിച്ചത്. ഡെസ്റ്റിനേഷൻ വെഡ്വീഡിംഗിന് ഇന്ത്യയേക്കാൾ മനോഹരവും പവിത്രവുമായ മറ്റൊരു സ്ഥലമുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ 5 മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സ്പോട്ടുകൾ
1. ഉദയ്പൂർ, രാജസ്ഥാൻ
ഇന്ത്യയിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ചിന്തിക്കുമ്പോൾ, ഉടനടി മനസിൽ കയറി വരുന്ന പേരാണ്, ഉദയ്പൂർ. ഇന്ത്യയിലെ റൊമാന്റിക് നഗരം എന്നാണ് അറിയപ്പെടുന്നത്. ഉദയ്പൂരിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്സ് വേദിയാണ് താജ് ലേക്ക് പാലസ്. ലോകത്തിൽ തന്നെ ഏറ്റവും മനോഹരമായ വിവാഹ ഫോട്ടകൾക്ക് ആധാരവും ഈ കൊട്ടാരമാണ്. രാജകീയമായ മുറ്റങ്ങളും കൊട്ടാര സദൃശ്യമായ അകത്തളങ്ങളും ചടങ്ങിന് പ്രൗഢിയേകുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലാവസ്ഥയാണ് ഉദയ്പൂരിൽ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നടത്താന്‍ അനുയോജ്യം. ഒരു കൊട്ടാരത്തിലെ രാജകീയ വിവാഹം നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ, നിങ്ങൾക്കുളള ബെസ്റ്റ് ചോയിസാണ് ഉദയ്പൂർ.
2. ഗോവ
ഒരു കടൽത്തീരത്ത് വിവാഹം ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഗോവ. പോർച്ചുഗീസ് കാലഘട്ടത്തിലെ പള്ളികൾ, കൊളോണിയൽ ശൈലിയിലുള്ള വില്ലകൾ, സ്വർണ്ണ വർണമുള്ള ബീച്ചുകൾ, കുന്നിൻ ചെരിവിലെ റിസോർട്ടുകൾ എന്നിവയുള്ള ഗോവ, അവിശ്വസനീയമായ പ്രകൃതി ഭംഗി വൈവിധ്യം വാഗ്ദാനം ചെയ്യുന്നു.
3. ജയ്പൂർ, രാജസ്ഥാൻ
ആഡംബര വിവാഹ വേദികളാക്കി മാറ്റിയ ഗംഭീരമായ കോട്ടകളും കൊട്ടാരങ്ങളും ഈ നഗരത്തിലുണ്ട്. രാജകീയ ഡെസ്റ്റിനേഷൻ വിവാഹത്തിന് അനുയോജ്യമാണ് ജയ്പൂർ. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ വിമാനം, റെയിൽ, റോഡ് മാർഗം ഇവിടെ എത്തിച്ചേരാം.
4. കൂർഗ്, കർണാടക
എല്ലാത്തരം കുടുംബങ്ങൾക്കും അനുയോജ്യമായ ഡെസ്റ്റിനേഷനാണിത്. മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകൾ, കാപ്പിത്തോട്ടങ്ങൾ, പച്ചപ്പ് നിറഞ്ഞ വനങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട ഒരു സ്ഥലത്ത് വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് കൂർഗിലേക്ക് ധൈര്യമായി പോകാം. പ്രാദേശിക കൊടവ സംസ്കാരവും പാചകരീതിയും കൂർഗിൽ വിവാഹം കഴിക്കുന്നതിന്റെ മനോഹാരിത വർദ്ധിപ്പിക്കും.
5. ഋഷികേശ്, ഉത്തരാഖണ്ഡ്
ഇന്ത്യയിലെ ഏറ്റവും സവിശേഷവും ആത്മീയവുമായ വിവാഹ കേന്ദ്രമായി ഋഷികേശ് അതിവേഗം ഉയർന്നുവരുന്നുണ്ട്. അതിഥികൾക്ക് മികച്ച അനുഭവങ്ങൾ നൽകുന്നു ഡെസ്റ്റിനേഷനാണിത്. കൂടാതെ, ഇന്ത്യയിലെ മറ്റ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സ്പോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒരു ബജറ്റ് ഫ്രണ്ടലിയാണ്.















