പോസ്റ്ററിൽ മൌദൂദിയും ഹസനുൽ ബെന്നയും സയ്യദ് ഖുത്തുബും; കേരളത്തിലെ കലാലയങ്ങളിൽ വിഘടന വാദം ശക്തമാക്കാൻ ജമാഅത്തെ ഇസ്ലാമി; മത ഭീകരവാദം കുത്തിവെക്കാൻ സംസ്ഥാന വ്യാപകമായി എസ്ഐഒയുടെ പഠന ക്യാമ്പുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോസ്റ്ററിൽ മൗദൂദിയും ഹസനുൽ ബെന്നയും സയ്യദ് ഖുത്തുബും; കേരളത്തിലെ കലാലയങ്ങളിൽ വിഘടന വാദം ശക്തമാക്കാൻ ജമാഅത്തെ ഇസ്ലാമി; മത ഭീകരവാദം കുത്തിവെക്കാൻ സംസ്ഥാന വ്യാപകമായി എസ്ഐഒയുടെ പഠന ക്യാമ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 11:14 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കേരളത്തിലെ കലാലയങ്ങളിൽ വിഘടന വാദം ശക്തമാക്കാൻ മത മൗലികവാദി സംഘടനയായ ജമത്തെ ഇസ്ലാമി. മൗദൂദി ആശയങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി  സംസ്ഥാന വ്യാപകമായി നേതൃപഠന ക്യാമ്പുകൾ നടത്താൻ  എസ്ഐഒ തയ്യാറെടുക്കുകയാണ്. പഴയതിൽ നിന്നും വിഭിന്നമായി ഭീകരസ്വഭാവും മതമൗലികവാദവും മതരാഷ്‌ട്രവാദവും പരസ്യമായി വെളിപ്പെടുത്ത തരത്തിലാണ് പഠന ക്യാമ്പുകളുടെ സ്വഭാവം. ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയാണ് സ്റ്റുഡന്റ് ഇസ്ലാമിക്‌ ഓർഗനൈസേഷൻ.

ആഗോള തലത്തിൽ കുപ്രസിദ്ധരായ  ഇസ്ലാമിക ഭീകരനേതാക്കളുടെ ചിത്രങ്ങൾ അടക്കം ഉൾപെടുത്തി, പോസ്റ്റുറുകൾ ഇറക്കിയാണ് പ്രചരണം നടക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൻ മൗദൂദി, ഗാസയിലെ മതതീവ്രവാദ സംഘടനയായ ഹമാസിന്റെ സ്ഥാപകനായ ഷെയ്ഖ് അഹമ്മദ് യാസീൻ, ഇസ്ലാമിക ഭീകരതയുടെ ആഗോള പ്രഭവ കേന്ദ്രമായ ഇസ്ലാമിക് ബ്രദർഹുഡിന്റെ സ്ഥാപകൻ ഹസനുൽ ബെന്ന, ഇസ്ലാമിക തീവ്രവാദം ആളിക്കത്തിക്കുന്നതിന് ഇന്ധനമായ ആശയങ്ങൾ രൂപപ്പെടുത്തിയ സയ്യദ് ഖുത്തുബ് എന്നിവരുടെ ചിത്രങ്ങളാണ് പ്രധാനമായും പോസ്റ്ററിലുള്ളത്. ഇവരുടെ ആശയങ്ങളാണ് പഠന ക്യാമ്പുകളിൽ ചർച്ച ചെയ്യാൻ പോകുന്നത് എന്നതിന്റെ സൂചന കൂടിയാണ് ഈ പോസ്റ്ററുകൾ.

ഫുത്തൂബ് എഴുതിയ മഹലീമു ഫിത്വരിഖ് എന്ന കൃതി ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ മാനിഫെസ്റ്റോ ആണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ആഹ്വനമാണ് മൗദൂദി നടത്തിയത്.  എസ്ഐഒ പഠനക്യാമ്പുകളിൽ മത രാഷ്‌ട്രവാദം ലക്ഷ്യമാക്കി പ്രവർത്തണമെന്ന സംഘടനയുടെ ഭരണഘടനയും വ്യാപകമായി പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. 2025 ഏപ്രിൽ ഒമ്പതാം തീയതി  ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ നിഴൽ സംഘടനയായ സോളിഡാരിറ്റിയെ മുൻനിർത്തി കരിപ്പൂർ വിമാനത്താവളത്തിന് സമീപം നടന്ന  റോഡ് ഉപരോധ സമരത്തിലാണ് കേരളത്തിൽ ആദ്യമായി മതഭീകരരുടെ ചിത്രങ്ങൾ ജമാ അത്തെ ഇസ്ലാമി പരസ്യമായി പ്രദർശിപ്പിച്ചത്.

മുഖ്യമന്ത്രിക്ക്‌ മൗനം?

ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയാണ് യുഡിഎഫിന്റെ വിജയം. അതിനാൽ കൺമുന്നിൽ ജമാഅത്ത് ഇസ്ലാമിയുടെ വിഘടനവാദ പ്രചാരണത്തിൽ മുഖ്യമന്ത്രിക്ക് മൗനം പാലിക്കുകയാണ്.  ജമാഅത്ത് ഇസ്ലാമിയുടെ വർഗീയ നീക്കങ്ങളിലും വി. ഡി സതീശന് മറുപടിയില്ല. ജമാഅത്ത് ഇസ്ലാമിയെ മഹത്വ വത്കരിച്ച മുഖ്യമന്ത്രിയുടെ മുൻ നിലപടിലും പ്രതിഷേധം ഇരമ്പുന്നുകയാണ്.

കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ?

എസ്ഐഒ നേതൃ പഠന ക്യാമ്പുകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. വിഘടനവാദവും മുസ്ലിം വർഗീയതയും ആളിക്കത്തിക്കാൻ നീക്കമെന്ന് സംശയിക്കുന്നത്.

Tags: SioJamathe islami
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies