നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെറീന വില്യംസ് ടെന്നീസ് കോര്‍ട്ടിലേക്ക്; അടുത്ത ആഴ്ച ലണ്ടനില്‍ മത്സരിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സെറീന വില്യംസ് ടെന്നീസ് കോര്‍ട്ടിലേക്ക്; അടുത്ത ആഴ്ച ലണ്ടനില്‍ മത്സരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 04:50 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ടെന്നീസ് ആരാധകരെ ആവേശത്തിലാഴ്‌ത്തിക്കൊണ്ട് ഇതിഹാസ താരം സെറീന വില്യംസ് പ്രൊഫഷണല്‍ ടെന്നീസിലേക്ക് തിരിച്ചെത്തുന്നു. അടുത്ത ആഴ്ച ലണ്ടനിലെ ക്വീന്‍സ് ക്ലബ്ബില്‍ നടക്കുന്ന എച്ച്.എസ്.ബി.സി ചാമ്പ്യന്‍ഷിപ്പിന്റെ ഡബിള്‍സ് മത്സരത്തിലൂടെയായിരിക്കും 44-ാമത്തെ വയസ്സില്‍ താരം വീണ്ടും റാക്കറ്റേന്തുകയെന്ന് ക്വീന്‍സ് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചു. 23 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള സെറീന 2022-ലെ യു.എസ് ഓപ്പണില്‍ ഓസ്ട്രേലിയയുടെ അജ്ല ടോംലജനോവിച്ചിനോട് പരാജയപ്പെട്ടതിന് ശേഷം മത്സരരംഗത്ത് ഇറങ്ങിയിട്ടില്ല. അന്ന് താന്‍ ‘വിരമിക്കുകയല്ല’, മറിച്ച് ടെന്നീസില്‍ നിന്ന് ‘മാറി ചിന്തിക്കുകയാണ്’ എന്നാണ് സെറീന പ്രഖ്യാപിച്ചിരുന്നത്.

‘എന്റെ കരിയറിലെ ഏറ്റവും അര്‍ത്ഥവത്തായ നിമിഷങ്ങള്‍ സമ്മാനിച്ചത് പുല്‍മൈതാനങ്ങളാണ്. ടെന്നീസിലെ ഏറ്റവും പ്രശസ്തമായ ഈ വേദികളിലൊന്നിലേക്ക് മത്സരബുദ്ധിയോടെ വീണ്ടും മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്,’ എന്ന് ലോണ്‍ ടെന്നീസ് അസോസിയേഷന്‍ വെബ്സൈറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ സെറീന വ്യക്തമാക്കി. ജൂണ്‍ 6-ന് വനിതകളുടെ യോഗ്യതാ മത്സരങ്ങളോടെയാണ് ലണ്ടനില്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. പ്രധാന മത്സരങ്ങള്‍ ജൂണ്‍ 8 മുതല്‍ ആരംഭിക്കും. ടൂര്‍ണമെന്റില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ഡബിള്‍സിലാണ് സെറീന മത്സരിക്കുന്നത്. പങ്കാളി ആരാണെന്ന് സെറീന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 19 വയസ്സുകാരിയായ വിക്ടോറിയ എംബോക്കോ ആയിരിക്കും സെറീനയുടെ പങ്കാളിയെന്ന് ക്വീന്‍സ് ക്ലബ് ടൂര്‍ണമെന്റ് ഡയറക്ടര്‍ ലോറ റോബ്‌സണ്‍ സൂചന നല്‍കി.

സെറീനയുടെ തിരിച്ചുവരവ് സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയുടെ ഉത്തേജക വിരുദ്ധ പരിശോധനാ പട്ടികയില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സെറീനയുടെ പേര് ഉള്‍പ്പെട്ടിരുന്നു. കായികരംഗത്തേക്ക് തിരിച്ചെത്തുന്ന താരങ്ങള്‍ മത്സരിക്കുന്നതിന് ആറ് മാസം മുന്‍പ് തന്നെ രേഖാമൂലം അറിയിക്കുകയും പരിശോധനകള്‍ക്ക് വിധേയരാകുകയും വേണമെന്നാണ് ചട്ടം. എന്നാല്‍ മുന്‍പ് ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ ‘ഞാന്‍ മടങ്ങിവരുന്നില്ല’ എന്ന് പറഞ്ഞ് സെറീന ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം, ഒരു ടെന്നീസ് കോര്‍ട്ടിലൂടെ നടന്നുപോകുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ‘എല്ലാവരും വാര്‍ത്ത അറിഞ്ഞു കാണുമല്ലോ’ എന്ന് സെറീന സോഷ്യല്‍ മീഡിയയില്‍ കുറിച്ചതോടെയാണ് തിരിച്ചുവരവ് ഉറപ്പായത്.

വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കമായാണ് ഈ ഗ്രാസ് കോര്‍ട്ട് ടൂര്‍ണമെന്റ് കണക്കാക്കപ്പെടുന്നത്. വിംബിള്‍ഡണില്‍ 7 സിംഗിള്‍സും 6 ഡബിള്‍സും ഒരു മിക്‌സഡ് ഡബിള്‍സും ഉള്‍പ്പെടെ വലിയ ചരിത്രമുള്ള സെറീന ഇത്തവണ അവിടെ മത്സരിക്കുമോ എന്ന് വ്യക്തമല്ല. എങ്കിലും സെറീനയുടെ തിരിച്ചുവരവിനെ വിംബിള്‍ഡണ്‍ അധികൃതരും സോഷ്യല്‍ മീഡിയയിലൂടെ സ്വാഗതം ചെയ്തിട്ടുണ്ട്. ലോകം കണ്ട എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളായ സെറീനയുടെ തിരിച്ചുവരവ് ടൂര്‍ണമെന്റിനും ആരാധകര്‍ക്കും ഒരുപോലെ ആവേശം പകരുന്നതാണെന്ന് ലോറ റോബ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

Tags: serena williamsback to play
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies