ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

Published by
ജനം വെബ്‌ഡെസ്ക്

ഫരീദാബാദ്: ഫരീദാബാദില്‍ ജേവാര്‍ എക്സ്പ്രസ്വേയിലെ ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണ് വന്‍ അപകടം. വ്യാഴാഴ്ചയാണ് സംഭവം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ക്രെയിന്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടസമയത്ത് ജോലിയിലുണ്ടായിരുന്ന അഞ്ചോളം തൊഴിലാളികള്‍ തകര്‍ന്ന ക്രെയിനിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവിച്ചയുടന്‍ തന്നെ പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ ആരോഗ്യനിലയെക്കുറിച്ചോ അപകടത്തില്‍പ്പെട്ടവരുടെ കൃത്യമായ എണ്ണത്തെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്.

Share