കോഴിക്കോട് നഗരത്തിൽ തൂഫാൻ മിന്നൽ പരിശോധനയ്‌ക്കിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: നഗരത്തിൽ ഓപ്പറേഷൻ തൂഫാൻ മിന്നൽ പരിശോധനയ്‌ക്കിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. കോഴിക്കോട് നന്മണ്ട താനോത്ത് അനന്തു എന്ന ടോബിയും പുതിയാപ്പ പണ്ടാരക്കണ്ടി സ്വദേശി കീർത്തനയുമാണ് ഓടി രക്ഷപ്പെട്ടത്.

മൂന്നോളം ലഹരി കേസുകളിലും ,യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് അനന്തു. പ്രതികൾ സഞ്ചരിച്ച വാഹനവും അതിൽ നിന്നായി 7 ഗ്രാം ലഹരിയും പോലീസ് പിടിച്ചെടുത്തു. ക്രിമിനൽ പശ്ചാത്തലമുള്ള ഇരുവരും ഏറെ നാളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.
രാസ ലഹരിയും മൂന്നു മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ത്രാസും 85100 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Share