കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സിബിഐക്ക് വീണ്ടും സ്വതന്ത്ര അധികാരം.
‘ജനറൽ കോൺസെന്റ്'( പൊതുസമ്മതം) സുവേന്ദു അധികാരി സർക്കാർ പുനഃസ്ഥാപിച്ചു. പശ്ചിമ ബംഗാളിലെ കേസുകൾ അന്വേഷിക്കാൻ സിബിഐ പ്രത്യേകം അനുമതി വാങ്ങണമായിരുന്നു. ‘ജനറൽ കോൺസെന്റ്’ നിലവിൽ വന്നതോടെ ഇതിന് അവസാനമായി.
ബംഗാളിലെ കേന്ദ്ര സർക്കാരിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുമായി ബന്ധപ്പെട്ട കേസുകളിൽ സിബിഐ അന്വേഷണത്തിന് പോലും സംസ്ഥാന സർക്കാരിന്റെ ജനറൽ കൺസെൻറ് ആവശ്യയിരുന്നു. രാഷ്‌ട്രീയ പകപോക്കലിനായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് 2018 ലാണ് മുഖ്യമന്ത്രി മമതാ ബാനർജി ‘ജനറൽ കോൺസെന്റ്’ പിൻവലിച്ചത്.
ബിജെപി അധികാരത്തിൽ എത്തിയതോടെ മമത സർക്കാർ പിൻവലിച്ച അനുമതി പുനഃസ്ഥാപിക്കുകയായിരുന്നു. ഇതോടെ റെയ്ഡിനും അന്വേഷണത്തിനും സിബിഐയ്‌ക്ക് വഴി തുറന്നു. കൽക്കട്ട ഹൈക്കോടതിയോ സുപ്രീംകോടതിയോ നിർദ്ദേശിച്ച അന്വേഷണങ്ങൾക്കും ഇതേ തത്വം ബാധകമാണ്.















