കോട്ടയം: ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. ജയൻ ചെറുവള്ളിൽ തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ദേശീയ – സംസ്ഥാന നേതാക്കൾ പങ്കെടുത്ത പ്രത്യേക ഓൺലൈൻ യോഗത്തിലാണ് സംഘടനയുടെ പുതിയ ജനറൽ സെക്രട്ടറിയെ സംസ്ഥാന അധ്യക്ഷൻ പന്തളം കൊട്ടാരം നാരായണവർമ്മ പ്രഖ്യാപിച്ചത്.
ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സമിതി അംഗം, സംസ്ഥാന പിആർഒ, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജോയിൻ ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ മുൻപ് ജയൻ ചെറുവള്ളിയിൽ വഹിച്ചിട്ടുണ്ട്.















