തിരുവനന്തപുരം കോർപ്പറേഷനിൽ അഴിമതിയുടെ പരമ്പര; വിഴിഞ്ഞം ഫ്ലാറ്റ് മുതൽ സ്മാർട്ട് സിറ്റി വരെ പരിശോധനയ്ക്ക്, നിർണായക പ്രഖ്യാപനവുമായി മേയർ വി.വി. രാജേഷ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം കോർപ്പറേഷനിൽ അഴിമതിയുടെ പരമ്പര; വിഴിഞ്ഞം ഫ്ലാറ്റ് മുതൽ സ്മാർട്ട് സിറ്റി വരെ പരിശോധനയ്‌ക്ക്, നിർണായക പ്രഖ്യാപനവുമായി മേയർ വി.വി. രാജേഷ്

വിഴിഞ്ഞം സോണൽ ഹാർബർ വാർഡിലെ ഫ്ലാറ്റ് നിർമ്മാണത്തിലെ അപാകതകൾ, സ്മാർട്ട് സിറ്റി പദ്ധതിയിലെ ക്രമക്കേടുകൾ, ഇലക്ട്രിക് ബസ് വാങ്ങൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 03:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മുൻ ഭരണസമിതി നടത്തിയ  ഗുരുതര ക്രമക്കേടുകളിൽ സമഗ്ര പരിശോധന പ്രഖ്യാപിച്ച് മേയർ വി.വി. രാജേഷ്. വിഴിഞ്ഞം സോണൽ ഹാർബർ വാർഡിലെ ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതികൾ വരെയുള്ള നിരവധി പ്രവൃത്തികൾ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിഴിഞ്ഞം സോണൽ ഹാർബർ വാർഡിൽ നാല് വർഷം മുമ്പ് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ കോൺക്രീറ്റ് അടർന്ന് വീഴുന്ന സാഹചര്യം അതീവ ഗൗരവമുള്ളതാണെന്ന് മേയർ പറഞ്ഞു. നിർമാണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് സമഗ്ര പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്മാർട്ട് സിറ്റി പദ്ധതിയുടെ നിർവഹണത്തിലും വ്യാപകമായ വീഴ്ചകൾ ഉണ്ടായി. പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വിവിധ പ്രവൃത്തികളിൽ സാങ്കേതികവും സാമ്പത്തികവുമായ അപാകതകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കും. ഇതുസംബന്ധിച്ച് അടിയന്തര യോഗം വിളിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മേയർ അറിയിച്ചു.

തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസുകൾ വാങ്ങിയ നടപടിക്രമങ്ങളിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ട്. ബസ് വാങ്ങൽ നടപടികൾ, ടെൻഡർ നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ ഉൾപ്പെടെ വിശദമായ പരിശോധന നടത്തും. പാളയം, മ്യൂസിയം മൾട്ടി ലെവൽ കാർ പാർക്കിംഗ് പദ്ധതി ഉൾപ്പെടെ നഗരത്തിലെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളും പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തും. ഈ പദ്ധതികളുടെ നിർവഹണത്തിലും സാമ്പത്തിക ക്രമക്കേടുകളും സാങ്കേതിക വീഴ്ചകളും ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പാക്കിയ വികസന പദ്ധതികളിൽ ക്രമക്കേടുകൾ നടത്തിയവർ ശിക്ഷിക്കപ്പെടും. പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Adv V V RajeshThiruvanthapuram corperation
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies