രാമക്ഷേത്രത്തിനെതിരായ വ്യാജപ്രചാരണം പൊളിഞ്ഞു; 'കാണാതായ' 200 കിലോ വെള്ളി സുരക്ഷിതം, ട്രസ്റ്റ് രേഖകൾ ശരിവെച്ച് എസ്‌ഐടി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്രത്തിനെതിരായ വ്യാജപ്രചാരണം പൊളിഞ്ഞു; ‘കാണാതായ’ 200 കിലോ വെള്ളി സുരക്ഷിതം, ട്രസ്റ്റ് രേഖകൾ ശരിവെച്ച് എസ്‌ഐടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2026, 09:53 am IST
Facebook
Twitter
WhatsAppTelegram

അയോധ്യ: അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന് ഭക്തർ സമർപ്പിച്ച 200 കിലോഗ്രാം വെള്ളിക്കട്ടികൾ കാണാതായെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രത്യേക അന്വേഷണസംഘം (SIT) കണ്ടെത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. ട്രസ്റ്റിന്റെ രേഖകളും ലോക്കറുകളും പരിശോധിച്ച ശേഷമാണ് ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന പ്രാഥമിക കണ്ടെത്തൽ അന്വേഷണസംഘം മുന്നോട്ടുവെച്ചത്.

വിശ്വ സിന്ധി സേവാ സമാജ് പ്രസിഡന്റ് രാജു മൻദ്വാനി ഉന്നയിച്ച ആരോപണങ്ങളോടെയായിരുന്നു വിവാദത്തിന് തുടക്കമായത്. 2021-ൽ എട്ട് വെള്ളിക്കട്ടകൾ (ആകെ 200 കിലോഗ്രാം) ക്ഷേത്രത്തിന് സമർപ്പിച്ചെങ്കിലും അതിന്റെ രസീതോ രേഖകളോ ലഭിച്ചില്ലെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ‘വെള്ളിക്കട്ടകൾ മോഷ്ടിക്കപ്പെട്ടു’ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നു.

ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് എസ്ഐടി കണ്ടെത്തിയത്. ട്രസ്റ്റിന്റെ നിശ്ചിത നടപടിക്രമപ്രകാരം, ലഭിച്ച വെള്ളിക്കട്ടകൾ സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (Security Printing and Minting Corporation of India)-ലേക്ക് ഉരുക്കുന്നതിനായി കൈമാറിയതായും അതിന്റെ രേഖകൾ ട്രസ്റ്റിലും എസ്‌പിഎംസിഐഎല്ലിലും ലഭ്യമാണെന്നും അന്വേഷണസംഘം കണ്ടെത്തി. ബോക്സ് നമ്പർ 10 മുതൽ 17 വരെ സൂക്ഷിച്ചിരുന്ന വെള്ളിക്കട്ടകൾ ട്രസ്റ്റിന്റെ കസ്റ്റഡിയിലിരിക്കെയാണ് ഉരുക്കിയതെന്ന് രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് അവ സുരക്ഷിതമായ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചതായും എസ്‌ഐടി സ്ഥിരീകരിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ട്രസ്റ്റിന്റെ സ്റ്റോക്ക് രജിസ്റ്ററുകൾ, സംഭരണ രേഖകൾ, കൈമാറ്റ രേഖകൾ എന്നിവയ്‌ക്കൊപ്പം 2026 ഏപ്രിൽ 27 മുതൽ ജൂൺ 5 വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങളും എസ്‌ഐടി പരിശോധിച്ചു. ഇതിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ‘വെള്ളിക്കട്ടകൾ കാണാതായി’ എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായത് .മുംബൈ ആസ്ഥാനമായുള്ള വ്യവസായി അനിൽ വിശ്വകർമ നൽകിയ വെള്ളി മാലയും ഒരു ജോഡി ചരൺ പാദുകങ്ങളും ട്രസ്റ്റിന്റെ പക്കലുണ്ടെന്നും സുരക്ഷിതമായി അവരുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ക്ഷേത്രത്തിലെ സംഭാവനകളുടെ കൈകാര്യം സംബന്ധിച്ച ചില ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും ചില കേസുകളിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെളിവില്ലാതെ അയോധ്യയെയും ശ്രീരാമക്ഷേത്രത്തെയും അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുകൾ ഹാജരാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടോയെന്നും സംശയവും ശക്തമാകുകയാണ്.

Tags: Ayodhya Ram Mandir
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies