പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ചയെന്ന് ആരോപണം; നടപടി കടുപ്പിക്കും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ചയെന്ന് ആരോപണം; നടപടി കടുപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2026, 11:39 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സമയത്ത് വിമാനത്തിൽകയറാനാകാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തിൽ കേരള ഹൗസിലെ ജീവനക്കാർക്കെതിരെ ഇന്ന് നടപടിയുണ്ടാകാൻ സാധ്യത. പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഗുരുതര വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി വ്യാഴാഴ്ച ഡൽഹിയിലെത്തിയ പിണറായി വിജയൻ, ശനിയാഴ്ച ഉച്ചയ്‌ക്ക് 2.50-നുള്ള ഡൽഹി–കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സമയത്തിന് മുൻപ് വിമാനത്താവളത്തിൽ എത്തിയിട്ടും അദ്ദേഹത്തിന് വിമാനത്തിൽ കയറാനായില്ല.

വിഐപി ലോഞ്ചിൽ കാത്തിരുന്ന പിണറായി വിജയനെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതിരുന്നതോടെ ആശയക്കുഴപ്പം രൂപപ്പെട്ടു. വിമാനക്കമ്പനിയുമായുള്ള കൃത്യമായ ആശയവിനിമയത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ച സംഭവിച്ചതാണ് യാത്ര മുടങ്ങാൻ കാരണമായതെന്ന് വിലയിരുത്തുന്നു.

വിഐപി യാത്രക്കാർക്കായി ലഭ്യമാകേണ്ട ബഗ്ഗി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലും ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാണ് കണ്ടെത്തൽ. ഇൻഡിഗോ അധികൃതരുടെ വീഴ്ചയാണ് കാരണമെന്ന് കേരള ഹൗസ് ആദ്യം വിശദീകരിച്ചിരുന്നെങ്കിലും, അഡിഷണൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനക്കുറവാണ് പ്രധാന കാരണമെന്ന് വിലയിരുത്തി.

പ്രതിപക്ഷ നേതാവിന്റെ യാത്രാവിവരങ്ങൾ ഇ-മെയിൽ വഴി വിമാനക്കമ്പനിക്ക് അയച്ചെങ്കിലും അത് വിമാനത്താവളത്തിൽ ലഭിച്ചെന്ന് ഉറപ്പാക്കിയില്ലെന്നതാണ് പ്രോട്ടോക്കോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയായി ആരോപിക്കപ്പെടുന്നത്. ഇതോടെ യാത്രാസൗകര്യങ്ങൾ ക്രമീകരിക്കുന്നതിലും പാളിച്ചയുണ്ടായതായി കണ്ടെത്തി.

ഈ ആരോപണത്തെ തുടർന്ന് പ്രോട്ടോക്കോൾ ഓഫീസർ അടക്കം മൂന്ന് പേർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സർക്കാർ പരിഗണിക്കുന്നതായാണ് വിവരം. പിന്നീട് ഏറെ നേരം കാത്തിരുന്ന ശേഷമാണ് പിണറായി വിജയൻ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്.

Tags: Pinarayi Vijayan
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies