' കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?' ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?’ ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2026, 12:26 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: രാത്രിയിൽ ബന്ധുവിനൊപ്പം നടന്നുപോകുന്നതിനിടെ അജ്ഞാതൻ പിന്തുടർന്ന് അശ്ലീലമായി പെരുമാറിയെന്ന ഗുരുതര ആരോപണവുമായി കന്നഡ നടിയും ബിഗ് ബോസ് കന്നഡ മുൻ മത്സരാർത്ഥിയുമായ ദിവ്യ സുരേഷ്. ഞായറാഴ്ച രാത്രി ഉണ്ടായ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെയാണ് നടി വെളിപ്പെടുത്തിയത്.   സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും അവർ ആശങ്ക രേഖപ്പെടുത്തി.

രാത്രി ഏകദേശം 11.30-ഓടെയാണ് സംഭവം. ബന്ധുവിനൊപ്പം കാറിലേക്ക്  കയറാൻ നടന്നു പോകുന്നതിനിടെയാണ് അജ്ഞാതൻ പിന്നാലെ വന്നതെന്ന് ദിവ്യ സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. അശ്ലീലമായ രീതിയിൽ പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ചോദ്യം ചെയ്തെങ്കിലും അയാൾ പ്രവർത്തി തുടർന്നു. തങ്ങൾ കാറിൽ കയറുന്നതുവരെ ഇയാൾ പിന്തുടർന്നുവെന്നും അവർ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോയും ദിവ്യ സുരേഷ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ബന്ധു പോലീസിനെ വിളിക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം. പിന്നീട് ഈ വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്ന് അപ്രത്യക്ഷമായി. ബെംഗളൂരു പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് അവർ കുറിപ്പ് പങ്കുവെച്ചത്.

രാത്രിയിൽ നടന്നുപോകുന്നു എന്ന ഒറ്റ കാരണത്താൽ ഒരു സ്ത്രീയും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വരരുതെന്നും വാഗ്ദാനം ചെയ്യുന്ന സുരക്ഷ എവിടെയാണെന്നും ദിവ്യ ചോദിച്ചു.

2021-ൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് കന്നഡ എട്ടാം സീസണിലൂടെയാണ് ദിവ്യ സുരേഷ് കൂടുതൽ ശ്രദ്ധ നേടിയത്. നന്ന ഹെന്തി എംബിബിഎസ്, ജോഡി ഹക്കി എന്നീ ടെലിവിഷൻ പരമ്പരകളിലും നിരവധി കന്നഡ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 2017-ൽ മിസ് ഇന്ത്യ സൗത്ത് കിരീടവും ദിവ്യ സുരേഷ് നേടിയിരുന്നു.

സംഭവത്തിൽ ബെംഗളൂരു പോലീസിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നടിയുടെ ആരോപണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.

Tags: Policeactressbengaluru
Share
Tweet
SendShare

More News from this section

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies