സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2026, 02:52 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സെന്‍സസ് ഡ്യൂട്ടിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ധ്യാപകവിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ആരോപിച്ചു. സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുകയോ, അവര്‍ക്ക് പകരം ദിവസവേതന അദ്ധ്യാപകരെ നിയമിക്കുകയോ ചെയ്യാതെ ഒരേസമയം വിദ്യാലയ പ്രവര്‍ത്തനങ്ങളും സെന്‍സസ് ചുമതലയും നിര്‍വഹിക്കാന്‍ നിര്‍ബന്ധിക്കുന്നത് അദ്ധ്യാപകരോട് കാട്ടുന്ന അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

നാളെ മുതല്‍ സെന്‍സസ് ഡ്യൂട്ടി ആരംഭിക്കാനിരിക്കെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലും വിതരണം ചെയ്യാത്തത് സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയുടെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല ഭരണപരമായ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത വിദ്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ അദ്ധ്യയന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ഏകദേശം ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ കുറവ് രേഖപ്പെടുത്തിയിട്ടും അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ തിരിച്ചറിയുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടിരിക്കുകയാണ്.

വിദ്യാലയങ്ങള്‍ തുറന്ന് ഒരു മാസം പിന്നിട്ടിട്ടും വിദ്യാഭ്യാസ വകുപ്പിലെ പ്രധാന തസ്തികകളില്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ധ്യാപകരുടെ അര്‍ഹതപ്പെട്ട സ്ഥലംമാറ്റങ്ങള്‍, നാന്നൂറോളം പ്രധാനാദ്ധ്യാപക നിയമനങ്ങള്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ എന്നിവ ഇനിയും അനിശ്ചിതത്വത്തിലാണ്. ജില്ലാതല വിദ്യാഭ്യാസ ഭരണത്തിന് നേതൃത്വം നല്‍കേണ്ട ഡിഇഒ, ഡിഡിഇ തസ്തികകളിലെ ഒഴിവുകള്‍ നികത്താത്തതും ഹയര്‍ സെക്കന്‍ഡറിയിലെ പുതിയ പാഠപുസ്തകങ്ങളുടെ വിതരണം വൈകുന്നതും വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്‌സിഇആര്‍ടി, സീമാറ്റ്, സമഗ്ര ശിക്ഷാ കേരളം തുടങ്ങിയ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ പുനഃസംഘടനയും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിലെ ഭരണപരമായ അനിശ്ചിതത്വം വ്യാപകമായ അസംതൃപ്തിക്ക് കാരണമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാഭ്യാസ മേഖലയിലെ ഭരണപരമായ വീഴ്ചകള്‍ പരിഹരിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി ശക്തമായ സമരപരിപാടികള്‍ക്ക് എന്‍ടിയു നേതൃത്വം നല്‍കുമെന്നും അനൂപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Tags: NTU
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies